DweepDiary.com | ABOUT US | Saturday, 20 April 2024

വിദഗ്ദ ചികില്‍സ കിട്ടാതെ ചെറുപ്പക്കാരന്‍ മരിച്ചു - അഗത്തി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

In regional BY Admin On 24 August 2017
അഗത്തി (24/08/2017): ഇരുപത്തി മൂന്നിനു ശ്വാസ തടസ മൂലം അഗത്തി RGSH ല്‍ പ്രവേശിപ്പിക്കപ്പെട്ട കല്ലടി അബൂബക്കര്‍ എന്ന ചെറുപ്പക്കാരനു രാത്രി രോഗം മൂര്‍ഛിക്കുകയും വന്‍കരയിലേക്ക് ഇവാക്വേറ്റ് ചെയ്യാന്‍ ഡോക്ടര്‍ അറിയിപ്പ് കൊടുക്കുകയും ചെയ്തു. രാത്രി ഹെലികോപ്പറ്ററിനു ലാന്‍ഡിങ്ങ് സൗകര്യം ഇല്ലെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹെലികോപ്പറ്റിനുള്ള റിപ്പോര്‍ട്ട് നല്‍കിയത് പിറ്റേന്ന് ഏറെ വൈകിയാണെന്ന് നാട്ടികാര്‍ ആരോപിക്കുന്നു. രാവിലെ മുതല്‍ ഹെലി-ആംബുലന്‍സ് കാത്തിരുന്ന ബന്ധുക്കള്‍ക്ക് വൈകീട്ട് 5.45നാണ് ഹെലി-ആംബുലന്‍സില്‍ രോഗിയെ കൊച്ചിയിലെത്തിക്കാന്‍ സാധിച്ചത്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കിയ നാട്ടുകാരും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും സ്പെഷ്യാലിറ്റി ആശുപത്രിയിലെ ബന്ധപ്പെട്ട അഡ്നിസ്ട്രേറ്റീവ് ഓഫീസറെ കൈകാര്യം ചെയ്തു. നേരത്തേയും ഈ ഉദ്യോഗസ്ഥന്‍ കാരണം ഇത്തരം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആരോപിക്കുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആശുപത്രി സി.ആര്‍.പി.എഫിന്റെയും പോലീസിന്റെയും ബന്തവസിലാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY