DweepDiary.com | ABOUT US | Saturday, 20 April 2024

വേങ്ങേരി നിറവു കൂട്ടായ്മ ആന്ത്രോത്തിൽ ക്യാമ്പ് ചെയ്തു

In regional BY Admin On 21 February 2017
ആന്ത്രോത്ത് (21/02/2017): വേങ്ങേരി നിറവിന്റെ പെരുമ കടല്‍ കടന്നു ലക്ഷദ്വീപിൽ. വേവ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് നിറവ് ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ എത്തിയത്. ദ്വീപ് നിവാസികള്‍ക്ക് മാലിന്യസംസ്കരണത്തിനും ജൈവകൃഷിയിലും പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ആന്ത്രോത്ത് ദ്വീപിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന മാലിന്യപരിപാലന- ജലസംരക്ഷണ മാര്‍ഗങ്ങളാണ് നിറവ് പകര്‍ന്നു നല്‍കിയത്. ഊര്‍ജസംരക്ഷണം, ജൈവകൃഷി എന്നിവയിലും പ്രായോഗിക പരിശീലനം നല്‍കി. വേവ്സ് ഭാരവാഹികള്‍ വേങ്ങേരിയില്‍ നേരിട്ടെത്തി പ്രവര്‍ത്തനം കണ്ടശേഷമാണ് നിറവിനെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചത്. ആന്ത്രോത്ത് നിവാസികളെ ബോധവത്കരിക്കാനായി നിറവ് അംഗങ്ങള്‍ ഒരുക്കുന്ന 'ക്യാപ്സ്യൂള്‍ ഡ്രാമയും അരങ്ങേറി. നിറവ് അംഗങ്ങളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് ഡ്രാമക്ക് പിന്നില്‍.
15 മുതല്‍ 19 വരെയാണ് ലക്ഷദ്വീപ് സന്ദര്‍ശനം നടന്നത്. പ്രസിഡന്റ് എ പി സത്യന്‍, പ്രോജക്ട് കോ-ഓഡിനേറ്റര്‍ ബാബു പറമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആന്ത്രോത്തിലെത്തിയത്. നിറവ് പ്രവര്‍ത്തകര്‍ മൂന്നുമാസം കൂടുമ്പോള്‍ ലക്ഷദ്വീപില്‍ നേരിട്ടെത്തി പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിലേക്കും നിറവ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.


കടപ്പാട്: ദേശാഭിമാനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY