ചൈല്‍ഡ് ലൈന്‍ പരാതിപ്പെട്ടി സ്ഥാപിച്ചു
ചെത്ത്ലാത്ത്(31.01.17):- കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ സ്വയം പരാതി നല്‍കുന്നതിനുള്ള ചൈല്‍ഡ് ലൈന്‍ പരാതിപ്പെട്ടി മുന്‍സിഫ് ശ്രീ.ഉബൈദുള്ളയിടെ സാന്നിധ്യത്തില്‍ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മദ്രസാ സ്കൂള്‍ അധ്യാപകര്‍ക്കായും ഈ വിഷയവുമായി ബന്ധപ്പെടുത്തി ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കുട്ടികള്‍ ലൈംഗികമായി ചൂഷണത്തിന് വിധേയരാകുന്നതിനെതിരെ ചൈല്‍ഡ് ലൈന്‍ സംവീധാനം (പോക്സോ നിയമം) വിവിധ ദ്വീപുകളില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പീഡനമോ പീഡനശ്രമമോ നടന്നാല്‍ തുറന്ന് പറയുന്നതിന് കുട്ടികളെ പ്രേരിപ്പിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും ഇതിലൂടെ ഉറപ്പ് വരുത്തുമെന്ന് മുന്‍സിഫ് പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫാസര്‍ ശ്രീ.അമീര്‍ ബിന്‍ മുഹമ്മദ്, പ്രിന്‍സിപ്പാള്‍ ശ്രീ.ടോംമാത്യു, എസ്.എം.സി ചെയര്‍മാന്‍ ശ്രീ.സീതിക്കോയ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.