DweepDiary.com | ABOUT US | Saturday, 20 April 2024

കല്‍പേനിക്കാര്‍ക്ക് ആശ്വാസം - ദ്വീപില്‍ കണ്ടത് വിഷമില്ലാത്ത 'ആള്‍മാറാട്ടക്കാരന്‍"

In regional BY Admin On 20 August 2016
കല്‍പേനി (20/08/2016): വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, കെട്ടുവളയൻ, കരിവേല, ശംഖുവരയൻ തുടങ്ങീ പല പേരുകളിലും അറിയപ്പെടുന്ന വിഷപ്പാമ്പ് കല്‍പേനി ദ്വീപിനെ മാത്രമല്ല ലക്ഷദ്വീപാകെ ആശങ്കയിലാക്കി വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ ഫോറന്‍സിക് വിദഗ്ദ്ധന്‍റെ സഹായത്തോടെ ആശങ്ക അകറ്റിയിരിക്കുകയാണ് കല്‍പേനി സ്വദേശിയും അമിനി ദ്വീപിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആരിഫ് സാഗര്‍. തന്‍റെ സീനിയറും ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോക്ടര്‍ ജിനേഷ് പി‌എസ് ആണ് ദ്വീപുകാരുടെ സഹായത്തിന് എത്തിയത്. ഡോക്ടര്‍ സാഗര്‍ അയച്ചു കൊടുത്ത ഫോട്ടോ കണ്ട ഉടനെ ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു. വെള്ളിക്കെട്ടന്‍റെ ആള്‍മാറാട്ടക്കാരനായ, രൂപ സാദ്യശ്യമുള്ള വൂള്‍ഫ് സ്നേക് (വെള്ളിവരയന്‍) ആണ് പ്രതി. കേരളത്തില്‍ വെള്ളിക്കെട്ടൻ ആണെന്ന ധാരണയില്‍ വ്യാപകായി മനുഷ്യന്‍ ഇവയെ കൊല്ലാറുണ്ട്. അരണയേയും മറ്റും തിന്ന്‍ ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച് പോവുമ്പോയാണ് പാവത്തെ ആരോ കണ്ടത്. അതോടെ ഈ ജീവിയുടേ കാര്യം കഷ്ടത്തിലായി. ഒപ്പം പാമ്പില്ലാത്ത നാട്ടുകാര്‍ക്ക് ആശങ്കയും. ഡിസ്കവറി ചാനലിലും ആനിമല്‍ പ്ലാനറ്റിലും കണ്ടത് പോലേയുള്ള കൂടിയ ഇനമാണോ എന്ന ആശങ്ക ദ്വീപുകാരുടെ ഉറക്കം കെടുത്തി. വിദ്യാസമ്പന്നരായ കല്‍പേനിക്കാര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ ആദ്യം ഇത് വെള്ളിക്കെട്ടന്‍ എന്ന്‍ സംശയിച്ചു. എങ്കിലും തുടരന്വേഷണം ആശങ്കകള്‍ അകറ്റി. വിഷമില്ലാത്ത ഇനമാണെങ്കിലും ആള് പാമ്പ് വര്‍ഗത്തില്‍പ്പെട്ടത് തന്നെ. ഉരുവില്‍ മുള, മരം തുടങ്ങിയ സാധനങ്ങള്‍ എത്തിക്കുമ്പോള്‍ വന്‍ കരയില്‍ നിന്നും അബദ്ധത്തില്‍ എത്തിയെതെന്ന് സംശയിക്കുന്നു. ഇത്തരത്തില്‍ ആന്ത്രോത്തില്‍ ഒരു പെരുമ്പാമ്പിനേയും കവരത്തിയില്‍ ഒരു 'അജ്ഞാത' പാമ്പിനേയും കണ്ടെത്തിയിരുന്നു.

ഡോക്ടര്‍ ആരിഫ് സാഗറിന്‍റെ പോസ്റ്റ്
"No need to panic. The above photo send is not a poisonous krait. It's a wolf snake (lycodon). It's non poisonous and mimics a krait. Usually it is mistaken for krait by people .Lycodon aulicus, commonly known as the Indian wolf snake, is a species of nonvenomous snake . . stripes should increase towards tail end in krait and paired stripes in krait. I clarified it with Dr Jinesh p.s my senior, who is a forensic surgeon and is an expert on snakes. These are nocturnal snakes and skinks(അരണ) are its favourite diet. It may be there for yrs and we may have not noticed it. May have come in logs or bamboo"



പാമ്പില്ലാത്ത നാട്ടില്‍ പാമ്പിന്‍റെ ശല്ല്യം! കല്‍പേനിയില്‍ ഭീതി പരത്തി പാമ്പുകള്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY