DweepDiary.com | ABOUT US | Thursday, 25 April 2024

പരിശുദ്ധ റമളാനിലും കഞ്ചാവ് സംഘങ്ങള്‍ വിലസുന്നു - ആന്ത്രോത്തില്‍ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു

In regional BY Admin On 22 June 2016
ആന്ത്രോത്ത് (22/06/2016): പരിശുദ്ധ റമളാനിന്‍റെ പകലും ദ്വീപില്‍ കഞ്ചാവ് സംഘങ്ങള്‍ വിലസുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം (20/06/2016) പതിവ് പെട്രോളിങ്ങിനിടെ സബ് ഇന്‍സ്പെക്ടര്‍ ശൌക്കും സംഘവുമാണ് ആറ് പേരെ തൊണ്ടിയോടെ പിടികൂടിയത്. ഇവരില്‍ നിന്നും ഏകദേശം അമ്പതു ഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടി. കടിയമ്മാട മുഹമ്മദ് ഇഖ്ബാല്‍, മത്താല്‍പുര കോയ, കില്‍ത്താന്‍ സ്വദേശി പുതിയവീട് ജാവിദ് മിയാന്‍ദാദ്, കാരക്കുന്നേല്‍ യൂസഫ്, യൂസഫിന്‍റെ സഹോദരന്‍ കാരക്കുന്നേല്‍ സയിദ് മുഹമ്മദ്, സഫ്ര മന്‍സില്‍ മുഹമ്മദ് നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. പോലീസ് സംഘത്തിന് ഉടന്‍ എസ്‌പി അനുമോദനമറിയിക്കുകയും ചെയ്തു. സ്ഥലം സബ് ഇന്‍സ്പെക്ടര്‍ ശൌക്ക്, ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍ സബ് ഇന്‍സ്പെക്ടര്‍ സുല്‍ഫീക്കര്‍, കോണ്‍സ്റ്റബിള്‍ ഹിദായത്ത്, IRBN കോണ്‍സറ്റബിള്‍ ഉബൈദുള്ള സി‌ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY