DweepDiary.com | ABOUT US | Friday, 29 March 2024

ബേപ്പൂർ-ലക്ഷദ്വീപ് റൂട്ടിൽ ഗതാഗത നിരോധനം നിലവിൽ വന്നു

In main news BY Admin On 20 May 2016
ഫറോക്ക്: ചെറുകിട കപ്പലുകളുടെയും ഉരുക്കളുടെയും വര്‍ഷകാലത്തെ നിരോധനം മേയ് 15 ഓടെ നിലവില്‍ വന്നതോടെ ബേപ്പൂര്‍ – ലക്ഷദ്വീപ് റൂട്ടില്‍ ചരക്കുകയറ്റിറക്കിനും കപ്പല്‍ യാത്രക്കും വിരാമമായി. ഇനി നാലുമാസം യാത്രാകപ്പലുകളും ഉരുക്കളും സഞ്ചാരമൊഴിവാക്കി നിര്‍ത്തിയിടുന്നതിനൊപ്പം ഇതിലെ തൊഴിലാളികള്‍ക്കും വിശ്രമകാലമാണ്.
നിയമപ്രകാരം മെയ് 15മുതല്‍ സെപ്തംബര്‍ 15വരെ നാല് മാസത്തേക്കാണ് ചെറുകിട കപ്പലുകള്‍ക്കും യന്ത്രവല്‍ക്കൃത ഉരുകള്‍ക്കും നിരോധനം. ഇതുപ്രകാരം ബേപ്പൂരില്‍ ഇതുവരെ ചരക്കുമായി എത്തിയ ഉരുക്കളെല്ലാം ബിസി റോഡിലെ കക്കാടത്ത് ചാലിയാറിന്റെ കൈവഴിയിലേക്ക് മാറ്റിയിട്ടു. ബേപ്പൂരില്‍നിന്നും ദ്വീപിലേക്കുള്ള ചരക്കുകളും പരമാവധി നിരോധനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായി കൊണ്ടുപോയി. യാത്രാ കപ്പലുകള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ കൊച്ചിയില്‍നിന്നാണ് ദ്വീപിലേക്ക് തിരികെ പോയത്.

പതിവിന് വിപരീതമായി ഇത്തവണ ബേപ്പൂര്‍ പോര്‍ട്ടില്‍ വലിയ കപ്പലുകള്‍ വഴിയുള്ള ചരക്ക് കയറ്റിറക്കിന് എല്ലാ സജ്ജീകരണങ്ങളുമൊരുക്കുന്നുണ്ട്. സിമന്റ്, സോഡാക്കാരം തുടങ്ങിയവ വര്‍ഷകാലത്തും ഇറക്കുമതി ചെയ്യും. ഇതിനാവശ്യമായ കൂറ്റന്‍ കണ്ടെയ്നര്‍ ഹാന്റ്ലിങ് ക്രെയ്നും മറ്റും തുറമുഖത്ത് സജ്ജമായി വരികയാണ്. ദ്വീപിലേക്ക് ആവശ്യമായ ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും കൊണ്ടുപോകാന്‍ പ്രത്യേക അനുമതിയുണ്ട്.

അവലംബം : ദേശാഭിമാനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY