DweepDiary.com | ABOUT US | Wednesday, 24 April 2024

അമിനി സ്കൂളിന് ജവാന്‍ മുത്തുകോയയുടെ പേര് നല്‍കുന്നത് പരിഗണനയില്‍ - രാജ്നാഥ് സിംങ്ങ്

In main news BY Admin On 09 February 2016
കവരത്തി (7/2/16): കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ.രാജ്നാഥ് സിങ്ങ് രണ്ട് ദിവസം തലസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ലക്ഷദ്വീപിന് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്റര്‍ വഴി കവരത്തിയിലെത്തിയ മന്ത്രിക്ക് അഡ്മിനിസ്ട്രേറ്റര്‍, ലക്ഷദ്വീപ് എം.പി, പഞ്ചായത്ത് ചീഫ് കൗണ്‍സിലര്‍ എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗിക സ്വീകരണം നല്‍കി. വൈകുന്നേരം പഞ്ചായത്ത് സ്റ്റേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊതു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ലക്ഷദ്വീപില്‍ നിന്ന് വന്‍ കരയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന് 15 വര്‍ഷത്തെ പ്രത്യേക പ്ലാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്നും ഈ പ്ലാന്‍ പ്രകാരം മൂന്ന് യാത്രാ കപ്പലുകള്‍, ഒരു എണ്ണക്കപ്പല്‍, ഒരു എല്‍.പി.ജി കണ്ടൈനര്‍ എന്നിവ താമസിയാതെ അനുവദിച്ച് തരുമെന്നും പ്രസ്താവിച്ചു. നെറ്റ് കണക്ടിവിറ്റി സുഗമമാക്കുന്നതിന് ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന 102 Mbps കൂടാതെ 216 Mbps അധികമായി അനുവധിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സൗരോര്‍ജ്ജ സബ്സിഡി 70% മായി ഉയര്‍ത്തുകയും ലക്ഷദ്വീപിനെ 100% സൗരോര്‍ജ്ജ സൗഹൃദ പ്രദേശമാക്കിമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീകരിച്ച ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവീകരിച്ച ജെ.ബി.സ്കൂള്‍ കെട്ടിടം തുടങ്ങിയവ മന്ത്രി ഉത്ഘാടനം ചെയ്തു.

അമിനി സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ മുത്തുകോയയുടെ പേര് നല്‍കുന്നതിന് സംബന്ധിച്ച ഉത്തരവ് ഉടനെ പുറപ്പെടുവിക്കുമെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവന ദ്വീപ് ജനതയ്ക്ക് ലഭിച്ച അപ്രതീക്ഷിത സന്തോഷമായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY