DweepDiary.com | ABOUT US | Wednesday, 24 April 2024

കപ്പല്‍ ടിക്കറ്റ് ബ്ലോക്കിംങ്ങ് - ആരുടെ അറിവോടെ? ആര്‍ക്ക് വേണ്ടി ? (Dweepdiary Impact)

In main news BY Admin On 08 February 2016
കവരത്തി(8.02.16):- 16 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര, അഗത്തി, കവരത്തി വഴി കൊച്ചിയിലെക്കുള്ള എം.വി.കോറല്‍ കപ്പലിന്റെ കവരത്തിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഫസ്റ്റ് സെക്കണ്ട് ക്ലാസ്സ് ടിക്കറ്റ് അപ്രത്യ ക്ഷമായ വിവരം ദ്വീപ് ഡയറി പുറത്ത് വിട്ടിരുന്നു. പാസ്സഞ്ചര്‍ ലിസ്റ്റില്‍ ഇവ കൊടുത്തതായും കണ്ടിരുന്നില്ല. ഈ കപ്പലിന്റെ പാസ്സഞ്ചര്‍ ലിസ്റ്റ് ഇന്നലെ പരിശോധിച്ചപ്പോഴാണ് വീണ്ടും ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. 8 ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റും (4 ഉം പെര്‍മിറ്റ് ഹോള്‍ഡേഴ്സ്) 15 സെക്കണ്ട് ക്ലാസ്സ് ടിക്കറ്റും (15 ഉം പെര്‍മിറ്റ് ഹോള്‍ഡേഴ്സ്) നല്‍കിയതായി കാണാന്‍ സാധിച്ചത്. ദ്വീപിലെ പാവപ്പെട്ട യാത്രക്കാരുടെ വഞ്ചിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തിക്കെതിരെ ശക്തമായി പ്രതികരിക്കാനൊരുണ്ടുകയാണ് വഞ്ചനത്തിനിരയായ യാത്രക്കാര്‍. ഇപ്പോഴും ഈ കപ്പലിന്റെ ഫസ്റ്റ് സെക്കന്‍ഡ് ക്ലാസ്സുകളിലെ ടിക്കറ്റ് ബാലന്‍സ് പൂജ്യ മാണ് കാണിക്കുന്നത്. വരും മണിക്കൂറുകളില്‍ മറ്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്സിന്റെ പേര് വിരവരം പാസ്സഞ്ചര്‍ ലിസ്റ്റില്‍ നമുക്ക് പ്രതീക്ഷീക്കാം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം പഴിചാരുന്ന സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും വഞ്ചനത്തിനിരയായ ഒരു പറ്റം യാത്രക്കാര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY