DweepDiary.com | ABOUT US | Thursday, 28 March 2024

കപ്പല്‍ ടിക്കറ്റ് പോര്‍ട്ടലില്‍ നിന്ന് അപ്രത്യ ക്ഷമായി !!! (Big Breaking ..)

In main news BY Admin On 06 February 2016
കവരത്തി(06.02.16):- 16 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന എം.വി.കോറലിന്റെ കവരത്തിയില്‍ നിന്നുള്ള ഫസ്റ്റ് സെക്കണ്ട് ക്ലാസ്സ് ടിക്കറ്റുകള്‍ അപ്രക്യ ക്ഷമായി. ടിക്കറ്റ് റീലീസ് ചെയ്ത ഉടനെ തന്നെ ഈ ടിക്കറ്റുകള്‍ തീര്‍ന്നതായാണ് കാണിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ യാത്രക്കാര്‍ പാസ്സഞ്ചര്‍ ലിസ്റ്റ് പരിശോധിച്ചപ്പോളാണ് കാര്യം മനസ്സിലാവുന്നത്. പാസ്സഞ്ചര്‍ ലിസ്റ്റില്‍ ഫസ്റ്റ് സെക്കണ്ട് ക്ലാസ്സുകളിലേക്കുള്ള ടിക്കറ്റ് ആരും എടുത്തതായി കാണുന്നില്ല. എന്നിട്ടും ടിക്കറ്റ് ബാലന്‍സ് 0 ആയതിനെക്കുറിച്ച് ടിക്കറ്റ് കൗണ്ടറുകളിലും ബന്ധപ്പെട്ടവരോടും വിവരമന്വേഷിച്ചപ്പോള്‍ അവര്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് മറുപടി കിട്ടിയതെന്ന് യാത്രക്കാര്‍ പറയുന്നു. ടിക്കറ്റ് ബ്ലോക്ക് ചെയ്തിട്ടുള്ളതിനാലാണ് ഇത് ലഭിക്കാത്തതെന്നായിക്കാമെന്നും യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ടിക്കറ്റ് ബ്ലോക്ക് ചെയ്യുന്നതിനെക്കുറിച്ചോ മറ്റോ ഒന്നും തന്നെ പോര്‍ട്ട് അസിസ്റ്റന്റ് മാര്‍ക്ക് വിവരമൊന്നും നല്‍കാത്തതും ഇതിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഫസ്റ്റ് ക്ലാസ്സ് 5 ഉം സെക്കണ്ട് ക്ലാസ്സ് 40 ഉം ടിക്കറ്റുകളാണ് എം.വി.കോറലിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY