DweepDiary.com | ABOUT US | Friday, 29 March 2024

കേന്ദ്ര അഭ്യ ന്തര മന്ത്രി കവരത്തിയില്‍

In main news BY Admin On 06 February 2016
കവരത്തി(6.02.15):- രണ്ട് ദിവസത്തെ ഔദ്യോഗിക സന്തര്‍ശനത്തിനായി കേന്ദ്ര അഭ്യ ന്തര മന്ത്രി ശ്രീ.രാജ്നാഥ് സിങ്ങ് തലസ്ഥാനത്ത് എത്തി. പ്രത്യേക ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് എത്തുകയായിരുന്നു. ഹെലിപാഡില്‍ അഡ്മിനിസ്റ്റേറ്റര്‍ ശ്രീ.വിജയ്കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് ഔദ്യോഗിഗ സ്വീകരണം നല്‍കി. ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് ഡോ.മുത്തുകോയ ഉള്‍പ്പടെ ലക്ഷദ്വീപ് ബി.ജെ.പി പ്രവര്‍ത്തകരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. വൈകുന്നേരം പഞ്ചായത്ത് സ്റ്റേജില്‍ പൊതു സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി സംസാരിച്ചു. ദ്വീപിലെ 100% ജനങ്ങളെയും ഉള്‍പ്പെടുത്തി ഇന്‍ഷ്വറന്‍സ് പദ്ധതി വിപുലീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇന്ന് 11 മണിക്ക് അഡ്മനിസ്റ്റേറ്റുടെ ചാമ്പറില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 3 മണിക്ക് അദ്ദേഹം തിരിച്ച് പോകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY