DweepDiary.com | ABOUT US | Saturday, 20 April 2024

പവാന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ സര്‍വീസ് അഴിമതി-5 ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്കെതിരെ സി‌ബി‌ഐ

In main news BY Admin On 04 February 2016
കവരത്തി: 04/02/2016): ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സായി ലക്ഷദ്വീപ് ഭരണകൂടം ഉപയോഗിയ്ക്കുന്ന പവാന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ സര്‍വീസില്‍ കോടികളുടെ വെട്ടിപ്പ്. വ്യാജ ബില്ലുകളും വൌച്ചറുകളും നിര്‍മ്മിച്ച് 1.30 കോടി രൂപ പൊതുഖജനാവില്‍ നിന്നും തട്ടിയ അഞ്ച് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് സി‌ബി‌ഐ കവരത്തി പ്രിന്‍സിപ്പിള്‍ കോടതിയില്‍ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തു. പവാന്‍ ഹാന്‍സിന്റെ ജനറല്‍ മാനേജര്‍ എസ്‌കെ ദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി‌എം സോമനാഥന്‍, പെയ്സണല്‍ ആന്ഡ് അഡ്മിനിസ്ട്രേഷന്‍ ഡി‌ജി‌എം എച്ച്‌എന്‍ ഘാഡ്, ലക്ഷദ്വീപിന്‍റെ ബേസ് അസിസ്റ്റന്‍റ് ഷെഹര്‍ബാന്‍, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പവാന്‍ഹാന്‍സിന്‍റെ ചുമതലയുള്ള വി‌എ അലക്സാണ്ടര്‍ എന്നിവര്‍ക്കെതിരേയാണ് സി‌ബി‌ഐ ശക്തമായ തെളിവുകളോടെ നടപടിക്കൊരുങ്ങുന്നത്. കേസില്‍ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കും. സി‌ബി‌ഐ കൊച്ചി യൂണീറ്റാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് നടപടി കടുപ്പിക്കുമെന്ന് കരുതുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY