DweepDiary.com | ABOUT US | Wednesday, 24 April 2024

തലസ്ഥാനത്ത് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം

In main news BY Admin On 26 January 2016
കവരത്തി(26/01/16):- ഭാരതത്തിന്റെ 67-ആം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 8.05 ന് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.വിജയകുമാര്‍.IAS പതാകയ ഉയര്‍ത്തിയതോടെ തുടക്കമായി. സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലക്ഷദ്വീപ് എം.പി. പി.പി.മുഹമ്മദ് ഫൈസല്‍, ചീഫ് കൗണ്‍സിലര്‍ ആച്ചാട അഹമദ് ഹാജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്ററുടെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ലക്ഷദ്വീപിന്റെ വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍ മുന്നോട്ട് വെക്കുന്ന പുരോഗതിയും ടൂറിസം വികസനവും പ്രത്യേകം പരാമര്‍ശിച്ചു. ശേഷം ലക്ഷദ്വീപ് പോലീസ്, ഇന്ത്യ ന്‍ റിസര്‍വ് ബെറ്റാലിയന്‍, എന്‍.സി.സി. എന്‍.എസ്.എസ്, സ്കൗട്ട് തുടങ്ങിവരുടെ പരേഡ് നടന്നു. തുടര്‍ന്ന് അനിമല്‍ ഹസ്ബന്‍ഡറി, കൃഷി വകുപ്പ്, എഡ്യൂക്കേഷന്‍, തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നല്‍കി. ദ്വീപിലെ കലാകാരന്മാരെ മുന്‍ വര്‍ഷങ്ങളില്‍ ആദരിച്ച കലാ അക്കാദമി ഇക്കുറി കലാകാരെ ആദരിക്കാത്തത് ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭാരതീയം ഡിസ്പ്ളേ വര്‍ണാഭമായി. ശേഷം ദ്വീപിലെ നാടന്‍ കലാ രൂപങ്ങളുടെ പ്രദര്‍ശനം കലാ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ നടന്നു. തുടര്‍ന്ന് വിവിധ ഡിപ്പാര്‍ട്ട് മെന്റുകളുടെ ടാബ്ലോ പ്രദര്‍നവും നടന്നു. ഇതില്‍ ഏറ്റവും മികച്ചത് അവതരിപ്പിച്ച ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന് ഒന്നാം സ്ഥാനവും എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് രണ്ടാം സ്ഥാനവും ലഭിച്ചു. പരിപാടി കാണാന്‍ ആയിരക്കണക്കിനാളുകള്‍ സ്റ്റേഡിയത്തിലെത്തി. വൈകുന്നേരം പഞ്ചായത്ത് സ്റ്റേജില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY