DweepDiary.com | ABOUT US | Friday, 29 March 2024

"കടല്‍ക്ഷോപം" സ്പീഡ് വെസല്‍ അപകടത്തില്‍പ്പെട്ടു - യാത്രക്കാര്‍ സുരക്ഷിതര്‍

In main news BY Admin On 23 November 2015
കവരത്തി (23/11/2015): കടമത്തിലെ വാര്‍ത്ത തീര്‍ത്ത ഞെട്ടല്‍ മാറും മുമ്പ് വീണ്ടും അപകടം. യാത്രക്കാരേയും കയറ്റി വരികയായിരുന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ എച്ച്‌എസ്‌സി വിരിംഗിലി കവരത്തി അഴിമുഖത്ത് അപകടത്തില്‍പ്പെട്ടു. എന്നാല്‍ യാത്രക്കാര്‍ അല്‍ഭുതകാരമായി രക്ഷപ്പെട്ടു. രാവിലെ കവരത്തിയില്‍ നിന്നും പുറപ്പെട്ട് അമിനി, കടമം വഴിയുള്ള യാത്രക്കാരേയും കൊണ്ട് തിരിച്ച് കവരത്തിയിലേക്ക് പ്രവേശിക്കുമ്പോയാണ് അപകടം. പുറപ്പെടുമ്പോള്‍ കാലാവസ്ഥ വളരെ ശാന്തമായിരുന്നെങ്കിലും പിന്നീട് രംഗം മാറുകയായിരുന്നു. അഴിമുഖത്തിലേക്ക് പ്രവേശിച്ച ഉടനെ കൂറ്റന്‍ തിരമാലകള്‍ കപ്പലിനെ പവിഴപ്പുറ്റ് നിരകളിലേക്ക് വലിച്ചു കൊണ്ട് പോവുകയായിരുന്നു. പവിഴപ്പുറ്റിലേക്ക് ഇടിച്ച് കയറിയതോടെ യാത്രക്കാര്‍ നിലവിളിക്കുകയായിരുന്നു. രംഗം കരയില്‍ നിന്നും കണ്ട സാന്‍ഡി ബീച്ച് ടൂറിസ്റ്റ് റെസ്റ്റോറന്‍റ് ജീവനക്കാര്‍ തങ്ങളുടെ ഔട്ട്ബോഡ് ഘടിപ്പിച്ച വള്ളത്തില്‍ കുതിച്ചെത്തി യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തുറമുഖ വകുപ്പിന്‍റെ ട്ടഗ്ഗുകളും ബോട്ടുകളും അപകട മേഖലകളിലെത്തി കപ്പലിനെ പവിഴപ്പുറ്റുകളില്‍ നിന്നും വലിച്ചിറക്കി ജെറ്റിയിലെത്തിച്ചു. കപ്പലിന്‍റെ അടിത്തട്ട് തകര്‍ന്നതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്. കപ്പലില്‍ 2 ടൂറിസ്റ്റുകളും 2 കുട്ടികളും അടക്കം 8 യാത്രക്കാരുണ്ടായിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ഏറ്റവും ചെറിയ യാത്രാകപ്പലുകളില്‍ ഒന്നാണ് എച്ച്‌എസ്‌സി വിരിംഗിലി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY