DweepDiary.com | ABOUT US | Friday, 29 March 2024

കലാജാഥ- അമിനിക്ക്

In main news BY Admin On 22 November 2015
കവരത്തി- കലോല്‍സവത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന കലാജാഥയുടെ മത്സര ഫലം പുറത്തുവന്നു. ഒന്നാം സ്ഥാനം സാസ്ക്കാരിക ദ്വീപ് എന്ന് വിശേഷിപ്പിക്കുന്ന അമിനിക്ക്. രണ്ടാം സ്ഥാനം ആതിഥേയരായ കവരത്തിക്ക്. മൂന്നാം സ്ഥാനം മിനിക്കോയിക്ക്. ഒന്നാം സ്ഥാനക്കാര്‍ക്ക് 10 പോയിന്റും രണ്ടാം സ്ഥാനക്കാര്‍ക്ക് 6 പോയിന്റും മൂന്നാം സ്ഥാനക്കാര്‍ക്ക് 4 പോയിന്റും പങ്കെടുത്ത മറ്റ് ടീമുകള്‍ക്ക് 2 പോയിന്റും വീതമാണ് നല്‍കുക. വിലയിരുത്തല്‍ സൂചകങ്ങളെ മറികടന്നുള്ള വിലയിരുത്തലാണന്ന ആക്ഷേപവും പൊതു ജനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കലാ ജാഥ വിലയിരുത്തല്‍ സൂചകങ്ങള്‍ മാന്വല്‍ പ്രകാരം ഇങ്ങനെയാണ്- . 1കലാ രൂപങ്ങളുടെ ക്രമീകരണ മികവ്- 20 മാര്‍ക്ക് 2. സംഘാഗങ്ങള്‍ തമ്മിലുള്ള പൊരുത്തവും ചിട്ടയും- 20 മാര്‍ക്ക് 3. വേഷത്തിന്റെ അനുയോജ്യത- 20 മാര്‍ക്ക് 4. സന്ദേശം / ആശയത്തിന്റെ തനിമയും മികവും- 20 മാര്‍ക്ക് 5. കലാ രൂപങ്ങളുടെ വൈവിധ്യം- 20 മാര്‍ക്ക്

SHARE YOUR FEEDBACK

RECENT IN THIS CATEGORY