DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് സാഹിത്യ പ്രദര്‍ശനവും വില്‍പനയും

In main news BY Admin On 22 November 2015
മിനിക്കോയി(22.11.15):- ഡിസംബര്‍ 26,27, 28 തിയതികളില്‍ നടക്കുന്ന മിനിക്കോയി ഫെസ്റ്റിനോടനു ബന്ധിച്ച് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘവും നവോദയാ വിദ്യാലയവും ഇന്‍ഫര്‍മേഷന്‍ & പബ്ലിസിറ്റി വിഭാഗവും സംയുക്തമായി 'ലക്ഷദ്വീപ് സാഹിത്യ പ്രദര്‍ശനവും വില്‍പനയും' സംഘടിപ്പിക്കുന്നു. ലക്ഷദ്വീപില്‍ ഇത് ആദ്യമായാണ് ഇത്തരം ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലക്ഷദ്വീപിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും ദ്വീപിലെ സാഹിത്യ സൃഷ്ടികളെ പുറം ലോകത്തുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് സംഘടിപ്പിക്കുന്നത്. ദ്വീപില്‍ നിന്ന് ഇത് വരെ പുറത്തിറങ്ങിയതും ദ്വീപുമായി ബന്ധമുള്ള എല്ലാ പുസ്തകങ്ങളും പ്രദര്‍ശനത്തിനെത്തിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. കൂടാതെ കോപ്പി ലഭ്യമായ എല്ലാ പുസ്തകങ്ങളുടെ വില്‍പനയും അതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY