DweepDiary.com | ABOUT US | Friday, 29 March 2024

"ലാന്‍ഡ് ലൈന്‍ വരിക്കാര്‍ അപ്രത്യക്ഷമാകുന്നു" ലാന്‍ഡ് ലൈന്‍ ഫോണ്‍കോളുകള്‍ രാത്രി സൌജന്യം

In main news BY Admin On 05 May 2015
ന്യൂഡല്‍ഹി: ബി‌എസ്‌എന്‍എല്ലിന്‍റെ ലാന്‍ഡ് ലൈന്‍ വരിക്കാരുടെ എണ്ണം റെകോര്‍ഡ് കൊഴിഞ്ഞു പോകലിലേക്ക്. ഇത് തടയാന്‍ ലാന്‍ഡ് ലൈനുകള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന് ബി എസ് എന്‍ എല്‍ രാത്രികാലത്ത് നിയന്ത്രണങ്ങളില്ലാതെ സൗജന്യ കോള്‍ അനുവദിക്കുന്നു. മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതിയനുസരിച്ച് ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് രാജ്യത്ത് എവിടെയുമുള്ള, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവരുമായി ബന്ധപ്പെടാനാകും.രാത്രി ഒമ്പത് മണി മുതല്‍ കാലത്ത് ഏഴ് മണി വരെ സൗജന്യ കോള്‍ സംവിധാനം ലഭ്യമായിരിക്കും. ട്രായിയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളനുസരിച്ച് ലാന്‍ഡ് ലൈന്‍ വിപണിയില്‍ ഫെബ്രുവരി മാസം ഏറ്റവും കൂടുതല്‍ വരിക്കാരെ നഷ്ടപ്പെട്ടത് ബി എസ് എന്‍ എല്ലിനാണ്. ഇതിന്റെ നേട്ടം കൊയ്തത് എയര്‍ടെല്‍ ആണ്. അവര്‍ക്ക് ഫെബ്രുവരി അവസാനത്തില്‍ 1,66 കോടി ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഉണ്ട്. ഫെബ്രുവരിയില്‍ 162,556 ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടും രാജ്യത്തെ ലാന്‍ഡ് ലൈന്‍ കണക്ഷനുകളില്‍ 62.26 ശതമാനവും ബി എസ് എന്‍ എല്ലിനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY