DweepDiary.com | ABOUT US | Thursday, 25 April 2024

എല്‍.ഡി.സി.എല്‍ അവഗണന രാജ്യസ്നേഹത്തിന് എതിരെയാകുമ്പോള്‍ ?

In main news BY Admin On 25 April 2015
കൊച്ചി(25.4.15):- യമനിനെ യുദ്ധഭൂമിയിലേക്ക് ധൈര്യപൂര്‍വ്വം കപ്പലോടിച്ച എം.വി.കവരത്തി, എം.വി.കോറല്‍സ് കപ്പലിലേ ജീവനക്കാര്‍ക്ക് കടുത്ത അവഗണന. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും നേവീ ഓഫീസേഴ്സും കപ്പലുകളെ ആചാര പൂര്‍വ്വം സ്വീകരിക്കുകയും അഭിന്തന അറിയിക്കുകയും ചെയ്തപ്പോള്‍ ലക്ഷദ്വീപ് സര്‍ക്കാര്‍ ഇത് കണ്ട ഭാവം നടിച്ചില്ല. ബംഗ്ലാദേശില്‍ നിന്ന് പോലും കൃതജ്ഞതാ സന്തേശം എത്തി. നമ്മുടെ ഭരണകൂടം ഇപ്പോള്‍ മൗനത്തില്‍ തന്നെ. യുദ്ധഭൂമിയിലേക്ക് പോകുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് ഹൈ റിസ്ക് അലവെന്‍സും വാര്‍ അലവെന്‍സും, വിദേശ യാത്ര ആയതിനാല്‍ ഫോറിന്‍ ബോയിങ്ങ് സാലറിയും നല്‍കേണ്ടതാണ്. യോഗ്യതയുള്ള ഈ ആനുകൂല്യങ്ങള്‍ക്ക് പോലും LDCL മൗനം വീക്ഷിക്കുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും ദ്വീപിനെ അവഗണിക്കുന്ന LDCL രാജ്യ സ്നേഹം പ്രകടിപ്പിച്ചതിനെതിരെയാണ് ഈ നിലപാടെന്നത് ഏറെ ഖേദകരം തന്നെയാണ്. ജീവനക്കാരുടെ ഭാഗത്തു നിന്നും ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് LDCL ലി ലേക്ക് സന്ദേശമയച്ചെങ്കിലും ഇതുവരെയായി നടപിടിയൊന്നു മുണ്ടായില്ല. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രോഗ്രാം കഴിഞ്ഞാല്‍ തങ്ങളുടെ ശമ്പളമടക്കമുള്ള കാര്യങ്ങള്‍ക്ക് തീരുമാനമാകാതെ അടുത്ത പ്രോഗ്രാമിന് സഹകരിക്കില്ലെന്ന് ജീവനക്കാരുടെ തീരുമാനം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY