DweepDiary.com | ABOUT US | Thursday, 25 April 2024

ഇന്ത്യന്‍ ഭൂപടത്തില്‍ ലക്ഷദ്വീപ് ഇല്ല! അല്‍-ജസീറ അന്താരാഷ്ട്ര മാധ്യമത്തിന് വിലക്ക്

In main news BY Admin On 17 April 2015
ന്യൂഡല്‍ഹി (17/04/2015): ഇന്ത്യന്‍ ദ്വീപുകളായ ലക്ഷദ്വീപ്, ആന്തമാന്‍-നിക്കോബാര്‍, കൂടാതെ ജമ്മുകാശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളെ ഒഴിവാക്കി തുടര്‍ച്ചയായി തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തതിന് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറക്ക് (ഇംഗ്ലീഷ്) അഞ്ച് ദിവസം വിലക്കേര്‍പ്പെടുത്തി. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ്. 2013 ലും 2014 ലും രണ്ട് തവണ ഭൂപടം തെറ്റായി കാണിച്ചതാണ് നടപടിക്ക് കാരണം. 2014 ജൂലായ് രണ്ടിന് തെറ്റ് ആവര്‍ത്തിച്ചതോടെ ആഗസ്ത് 21ന് ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഗ്ലോബല്‍ ന്യൂസിന്റെ സോഫ്റ്റ്‌വയര്‍ നല്‍കിയ ഭൂപടമാണ് തങ്ങള്‍ കാണിച്ചതെന്നായിരുന്നു അല്‍ജസീറ ഇതിന് നല്‍കിയ വിശദീകരണം. ചാനലിന്റെ വിശദീകരണം കേട്ട ശേഷമാണ് മന്ത്രാലയ സമിതി അഞ്ച് ദിവസത്തേക്ക് വിലക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഭാരതത്തിന്‍റെ അഖണ്ഡതയെ ഇല്ലാതാക്കുന്ന നടപടികളായത് കൊണ്ടാണ് ഇത്തരം നടപടിയെന്ന് സമിതി വ്യക്തമാക്കുന്നു.

അല്‍-ജസീറക്ക് പുറമെ മോശം ഉള്ളടക്കം കാണിച്ചതിന് ജയ് ഹിന്ദ് ചാനലിന് ഒരു ദിവസത്തെ വിലക്കും അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഗുജറാത്തിലെ സേഷന്‍ ന്യൂസ് ടിവിക്ക് 13 ദിവസവും ലൈംഗിക ചുവയുള്ള വീഡിയോ എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിച്ചതിന് ഡിസ്കവറി കമ്മ്യൂണിക്കേഷന് ഒരു ദിവസവും വിലക്ക് ഏര്‍പ്പെടുത്തി.

കടപ്പാട്: അല്‍-ജസീറ (ഇംഗ്ലീഷ്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY