സൊസൈറ്റികള്‍ കൊപ്രസംഭരണം തുടങ്ങുന്നു
ബേപ്പൂര്‍ (16.4.15)- ലക്ഷദ്വീപിലെ എല്ലാ സൊസൈറ്റികളിലും ഇന്ന് മുതല്‍ കര്‍ഷകരില്‍ നിന്നും കൊപ്ര സംഭരിച്ച് തുടങ്ങുന്നു. നിലവില്‍ കോഴിക്കോട്ടെ മാര്‍ക്കറ്റ് വിലയിലായിരിക്കും (എടുത്തപടിദിവായി കൊപ്ര )കര്‍ഷകര്‍ക്ക് നല്‍കുക. അതാത് ദിവസത്തെ വിലയുടെ 90% എടുക്കുന്ന ദിവസം കര്‍ഷകര്‍ക്ക് ലഭിക്കും. കൊപ്ര ബേപ്പൂര്‍ തുറമുഖത്ത് എത്തുന്ന ദിവസത്തെ മലയാളമനോരമയിലെ കൊപ്രവിലായിരിക്കും നിര്‍ണ്ണണമായി എടുക്കുക. മാരികോ ഇന്ത്യാ ലിമിറ്റഡ് കമ്പനിയാണ് LCMF മായി കൊപ്ര എടുക്കാനായി ധാരണാ പത്രം ഒപ്പിടുന്നത്. ഈ വര്‍ഷത്തെ കൊപ്ര ടെന്‍ഡര്‍ എടുത്തിരുന്ന കമ്പനിക്ക് LCMF കരാറില്‍ പറഞ്ഞ പ്രകാരമുള്ള ബാങ്ക് ഗാരണ്ടി നല്‍കാന്‍ കഴിയാത്തതും ഉദ്യോഗസ്ഥതലത്തില്‍ വന്ന മെല്ലെപോക്കുമാണ് കൊപ്ര വിപണനം താമസം വരാന്‍ പ്രധാരകാരണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.