DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യത്തെ ഹിന്ദി കവിത 'പഹലാ കദം' പ്രകാശനം ചെയ്തു

In main news BY Admin On 15 April 2015
കോഴിക്കോട്(15.4.5)- ലക്ഷദ്വീപില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ കവിതാ സമാഹാരം. അതും ഹിന്ദിഭാഷയില്‍. ജസീം ഷെറിന്റെ പഹലാ കദം എന്ന കവിതാ സമാഹാരം കോ‍ഴിക്കോട് പ്രകാശനം ചെയ്തു. പഹലാ കദം എന്നാല്‍ ആദ്യ ചുവട് എന്നര്‍ഥം. പുസ്തകത്തിന്റെ പേരു പോലെ തന്നെ ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ ഹിന്ദി കവിതാ സമാഹാരമാണ് പഹലാ കദം. പത്താം ക്ലാസുകാരിയാണ് ഈ കൊച്ചുമിടുക്കി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി കൃഷ്ണന്‍ നായര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളക്ക്‌ നല്‍കിയാണ് പുസ്തകം പ്രകാശനം ചെയതത്. കോ‍ഴിക്കോട് ഭാഷാ സമന്വയവേദിയാണ് പുസ്തകം പുറത്തിറക്കുന്നത്. രാജ്യത്ത് എല്ലായിടത്തും പുസ്തകം എത്തിക്കാനുള്ള ശ്രമത്തിലാണിവര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY