DweepDiary.com | ABOUT US | Friday, 26 April 2024

ഒന്നാമത് ലക്ഷദ്വീപ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍- ഗാന്ധി ദ്വീപ് ഏറ്റവും മികച്ച ചിത്രം

In main news BY Admin On 13 April 2015
കില്‍ത്താന്‍(12.4.15):- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം സംഘടിപ്പിച്ച ഒന്നാമത് ലക്ഷദ്വീപ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഔരിറഹാമാന്‍ സംവിധാനം ചെയ്ത ഗാന്ധിദ്വീപ് ഏറ്റവും നല്ല ചിത്രമായി തെരെഞ്ഞെടുത്തു. ഏറ്റവും നല്ല രണ്ടാമത്തെ ചിത്രമായി എം.എം.സബൂര്‍ സംവിധാനം ചെയ്ത ട്രാവല്ലറും തെരെഞ്ഞെടുത്തു. ലക്ഷദ്വീപിലെ ഹ്രസ്വചിത്രങ്ങള്‍ക്ക് പുറമെ കേരളത്തിലെ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവല്‍ കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ശ്രീ.കെ.ആലിമുഹമ്മദ് മാസ്റ്റര്‍ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സാഹിത്യപ്രവര്‍ത്തക സംഘം പ്രസിഡന്റ് കെ.ബാഹിര്‍, ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ.സി.എച്ച്.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഹ്രസ്വ ചിത്രങ്ങളെ വിലയിരുത്തി സാഹിത്യപ്രവര്‍ത്തക സംഘം സെക്രട്ടറി ശ്രീ.എന്‍.ഇസ്മത്ത് ഹുസൈന്‍ സംസാരിച്ചു. അവാര്‍ഡ് ദാനം സാഹിത്യപ്രവര്‍ത്തക സംഘം വാര്‍ഷികസമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും. പ്രദര്‍ശിപ്പിച്ച ദ്വീപിലെ എല്ലാ ഷോര്‍ട്ട് ഫിലിമിനും ലക്ഷദ്വീപ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ സെര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY