DweepDiary.com | ABOUT US | Friday, 26 April 2024

കപ്പലുകള്‍ ജിബൂട്ടി തുറമുഖത്ത് - രക്ഷാപ്രവര്‍ത്തനം തുടരുന്നു

In main news BY Admin On 09 April 2015
ജിബൂട്ടി (9.3.15):- അഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് 'ഓപ്പറേഷന്‍ റാഹത്തിന്റെ' പങ്ക്ചേരാനായി എത്തിയ എം.വി.കവരത്തിയും, എം.വി.കോറലും ജിബൂട്ടി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. യമനില്‍ നിന്ന് 12 മണിക്കൂര്‍ ദൂരേയാണ് ജിബൂട്ടി തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇവിടെ മറ്റ് രാജ്യങ്ങളിലെ കപ്പലുകളുമുണ്ട്. ഇപ്പോള്‍ കപ്പലുകള്‍ ഫ്ലോട്ടിങ്ങ് ഹോട്ടലുകളായാണ് പ്രവര്‍ത്തിക്കുന്നത്. ജിബൂട്ടിയിലെ എല്ലാ ഹോട്ടലുകളും വിവിധ രാജ്യങ്ങളിലെ ജീവനക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യമനില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഇന്ത്യക്കാരെ നമ്മുടെ കപ്പലുകളിലാണ് താമസിപ്പിക്കുന്നത്. തുടര്‍ന്ന് അവരെ വിമാന മാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കുകയാണ്. ചുരുങ്ങിയത് 4-5 ദിവസമെങ്കിലും കപ്പലുകള്‍ ഇവിടെ തങ്ങാനാണ് സാധ്യതയെന്ന് എം.വി.കവരത്തിയിലെ സ്റ്റാഫ് നെഴ്സ് ശ്രീ.അലി്ക്ബര്‍ അമിനി ദ്വീപ്ഡയറിയോട് പറഞ്ഞു. 'ഓപ്പറേഷന്‍ റാഹത്തില്‍' പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY