DweepDiary.com | ABOUT US | Friday, 26 April 2024

താല്‍ക്കാലിക ജോലിക്കാരെ മുഴുവന്‍ പിരിച്ചുവിടാന്‍ ഉത്തരവ്

In main news BY Admin On 16 February 2015
കവരത്തി (16.02.2015):- താല്‍ക്കാലിക നിയമനത്തില്‍ (Casual Labours)ജോലിചെയ്യുന്ന ജീവനക്കാരെ ഈ മാസം 20 നുള്ളില്‍ പിരിച്ച് വിടാന്‍ ഡയറക്ടര്‍ പഞ്ചായത്ത് ഉത്തരവിറക്കി. ഇത് പ്രകാരം നിലവിലെ ഈ നിയമനത്തിന് താഴെ വരുന്ന എല്ലാ ജീവനക്കാരേയും പിരിച്ച് വിടും. ഇതില്‍ ഏതാനും മാസങ്ങള്‍ മുതല്‍ 15 വര്‍ഷം വരെ ജോലി ചെയ്തുവരുന്ന Casual Labours നെ മുഴുവന്‍ ഇത് ബാധിക്കും. മാസങ്ങള്‍ക്ക് മുമ്പ് Casual Labours നെ പിരിച്ച് വിട്ടുകൊണ്ടുള്ള നടപടിക്കെതിരെ CAT നെ സമീപിച്ചതിന് മറുപടിയായി ഈ നിയമനത്തിന് തക്കതായ കരട് രൂപം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ തന്നെ കണ്ടെത്തണമെന്ന് CAT ന്റെ നിര്‍ദ്ദേശമുണ്ടായി. ഇതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേഷന്‍ ഇത് പഠനവിധേയമാക്കുന്നതിനായി 6 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇതില്‍ ജനപ്രധിനിധികള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധേയമാണ്. പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറടക്കം 6 പേരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം ഡയരക്ടര്‍ ഓഫ് പഞ്ചായത്ത് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പിരിച്ച് വിട്ടതിന് ശേഷം ഓരോ പഞ്ചായത്തും ഈ തൊഴിലാളികളുടെ കണക്കുകള്‍ ഡയരക്ടറേറ്റ് ഓഫ് പഞ്ചായത്തിനെ അറിയിക്കാനും പിന്നീട് 89 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കാനുമാണ് ഉത്തരവ്. ഓരോ 89 ദിവസത്തിന് ശേഷവും ആ തസ്തികയിലുള്ളവരെ പിരിച്ച് വിടാനും അടുത്തയാള്‍ക്ക് അവസരം നല്‍കാനുമാണ് ഉത്തരവ്. എന്നാല്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്ന തസ്തികകളിലേക്ക് 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കാനുള്ള അനുമതി അഡ്മിനിസ്ട്രേറ്റര്‍ മുഖാന്തിരം സമ്മതിക്കുന്ന പക്ഷം അത്തരം തസ്തികകളിലേക്ക് നിയമനം നടത്താവുന്നതുമാണെന്നും ഇത്തരവില്‍ പറയുന്നു.
എതായാലും വിവിധ ദ്വീപുകളില്‍ നിന്നായി ആയിരത്തോളം ജോലിക്കാരെ ഇത് കാര്യമായിതന്നെ ബാധിക്കും. എതിനെതിരെ കേരളാ ഹൈക്കോടതിയുടെ ഉത്തവ് ഉണ്ടെന്നിരിക്കേ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY