DweepDiary.com | ABOUT US | Friday, 19 April 2024

രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലിന് ലക്ഷദ്വീപില്‍ നിന്ന്‍ രണ്ട് പേര്‍

In main news BY Admin On 03 February 2015
കവരത്തി: (27/01/2015): ലക്ഷദ്വീപ് പൊലീസില്‍ രണ്ടുപേര്‍ക്ക് സ്തുതിയര്‍ഹമാര്‍ന്ന സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. കവരത്തി ദ്വീപിലെ പോലീസ് ആസ്ഥാനം വയര്‍ലെസ്സ് (ടെക്നിക്കല്‍) വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. വേണുഗോപാലന്‍ നായര്‍, കില്‍ത്താന്‍ ദ്വീപ് പോലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ പി. അഹമ്മദ് എന്നിവരാണ് ഇവര്‍.
വേണുഗോപാലന്‍ നായര്‍ 1978 ഒക്ടോബര്‍ ഒന്നിന് സാധാരണ പോലീസുകാരനായാണ് ലക്ഷദ്വീപ് ഭരണകൂടത്തില്‍ എത്തുന്നത്. തുടര്‍ന്ന് 1985'ല്‍ എ‌എസ്‌ഐയായും 2011'ല്‍ സബ് ഇന്‍സ്പെക്ടര്‍ ആയും 2013'ല്‍ ഇന്‍സ്പെക്ടര്‍ ആയും സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ ഒളവട്ടൂരാണ് അദ്ദേഹത്തിന്‍റെ സ്വദേശം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY