DweepDiary.com | ABOUT US | Tuesday, 16 April 2024

IOCയുടെ ഇന്ധന സംഭരണി ജനുവരി 26നു കമ്മീഷന്‍ ചെയ്യും

In main news BY Admin On 12 January 2015
മിനിക്കോയ്: ലക്ഷദ്വീപിലെ ഏറി വരുന്ന ഇന്ധന ക്ഷാമത്തിന് അറുതി. 2005’ല്‍ ലക്ഷദ്വീപിന് അനുവദിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംഭരണി നിര്‍മ്മാണം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും കോടതിയുടെയും ഉത്തരവ് പ്രകാരം മരവിപ്പിച്ചിരിക്കുകയായിരുന്നു. ലക്ഷദ്വീപിലെ കവരത്തിയിലും മിനിക്കോയിയിലുമാണ് ഇന്ധന സംഭരണ കേന്ദ്രങ്ങള്‍. ഇവ 2015 റിപബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കവരത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മിനിക്കോയിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പണിപുരോഗമിക്കുന്നു. ലക്ഷദ്വീപ് ഭാരണകൂടവുമായുള്ള കരാര്‍ പ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേ ലിമിറ്റഡാണ് സംഭരണികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. ഹൈ സ്പീഡ് ഡീസല്‍ (HSD), മോട്ടോര്‍ സ്പിരിറ്റ് (പെട്രോള്‍), വിമാന ഇന്ധനം (ATF), സുപ്പീരിയര്‍ കേരോശിന്‍ ഓയില്‍ (SKO) എന്നീ ഇന്ധനങ്ങളാണ് ഇവിടം സംഭരിക്കുന്നത്. ഇവയ്ക്ക് പ്രത്യേകം പ്രത്യേകം സംഭരണികളാണ് നിര്‍മ്മിക്കുന്നത്. 355 കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ട് ഡീസല്‍ ടാങ്ക്, 50 കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ട് വിമാന ഇന്ധന സംഭരണി, 50 കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ട് മണ്ണെണ്ണ സംഭരണി, 50 കിലോ ലിറ്ററിന്റെ തന്നെ ഒരു പെട്രോള്‍ സംഭരണി കൂടാതെ 210 കിലോ ലിറ്ററിന്റെ ഒരു ജലസംഭരണി എന്നിവയാണ്‍ നിര്‍മ്മിക്കുന്നത്. മിനിക്കോയിലെ പ്രോജക്ടിന് 12 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് ആവശ്യമായ തൊഴിലാളികളെ തൂത്തുകൂടിയിലുള്ള Thartius Engineering Contractors ആണ് ഏര്‍പ്പെടുത്തിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY