DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിലെ ആദ്യ എം‌ഡി‌ജി കേന്ദ്ര വാര്‍ത്താവിനിമയ-ഐ‌ടി വകുപ്പ് മന്ത്രി ഉല്‍ഘാടനം ചെയ്തു

In main news BY Admin On 11 January 2015
കവരത്തി(29/12/2014): ലക്ഷദ്വീപിന് പുതിയ സംരഭങ്ങള്‍ തുറന്ന്‍ കേന്ദ്ര വാര്‍ത്താവിനിമയ ഐ‌ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. കവരത്തിയിലെ മുഖ്യ ടാക് ഘര്‍ (MDG) ആയി അപ്ഗ്രേഡ് ചെയ്ത പോസ്റ്റ് ഓഫീസ് ഉല്‍ഘാടനം ചെയ്ത് ദ്വീപിന്
സമര്‍പ്പിച്ചു. പവിഴപ്പുറ്റുകള്‍ ആലേഖനം ചെയ്ത തപാല്‍ കവര്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ എച്ച് രാജേഷ് പ്രസാദ് ഐ‌എ‌എസ്, ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ പടിപ്പുര എന്നിവര്‍ക്കൊപ്പം സംയുക്തമായി അദ്ദേഹം പ്രകാശനം ചെയ്തു.

ലക്ഷദ്വീപിലെ മുഖ്യ ടാക്ഘര്‍ ആയി കവരത്തി പോസ്റ്റ് ഓഫീസ് മാറിയെങ്കിലും ഇതില്‍ ലഭ്യമാകേണ്ട പല സേവനങ്ങളും നെറ്റ്വര്‍ക്ക് പ്രശ്നം കാരണം തുടങ്ങാന്‍ സാധിക്കുന്നില്ല എന്ന്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരും സ്ഥലം എം‌പിയും അദ്ദേഹത്തെ അറിയിച്ചു.
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന്‍ അദ്ദേഹം ഉറപ്പ് നല്‍കി. പിന്നീട് ലക്ഷദ്വീപിലെ ആദ്യ കോര്‍പ്പറേറ്റ് ഇ-പോസ്റ്റ് സംവിധാനം അഡ്മിനിസ്ട്രേറ്റര്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ഡല്‍ഹിയിലുള്ള ഓഫീസിലേക്ക്
സന്ദേശം അയച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു. ലക്ഷദ്വീപിലെ ഏത് സാധാരണക്കാരനും ഈ സേവനം ഉപയോഗിക്കാം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ രഹസ്യമല്ലാത്ത സന്ദേശങ്ങളും ഇതിലെ അയക്കാം. ലക്ഷദ്വീപിലെ ഒമ്പത് ദ്വീപുകളിലും ഈ
സേവനം ലഭ്യമാകും.
മുഖ്യമന്ത്രിയുടെ പദവിക്ക് തുല്ല്യ പദവിയുള്ള പ്രസിഡന്‍റ് കം ചീഫ് കൌണ്‍സിലര്‍ ശ്രീ ആച്ചാട അഹമദ് ഹാജി, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശ്രീ എം‌എസ് രാമാനുജം, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എം വെങ്കടേശ്വരലു, കളക്ടര്‍ കം ഡെവലപ്മെന്‍റ് ഓഫീസര്‍ ശ്രീ ജെ
അശോക് കുമാര്‍ ഐ‌എ‌എസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എന്നിവര്‍ സന്നിഹിതരായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY