DweepDiary.com | ABOUT US | Friday, 26 April 2024

രാഷ്ട്രീയം കളിച്ചാല്‍ നടപടിയെടുക്കും: IRB കമാന്‍ഡന്‍റ്

In main news BY Admin On 11 January 2015
ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ സേനാംഗങ്ങളില്‍ അടുത്തിടെ കണ്ടുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങുമായി സേനാ കമാന്‍ഡന്‍റ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തല്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരല്‍ തുടങ്ങിയവ സര്‍ക്കാര്‍
ജീവനക്കാര്‍ പ്രത്യേകിച്ച് യൂണിഫോംഡ് സേനാംഗങ്ങള്‍ക്ക് ബാധകമായ സി‌സി‌എസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശനമായ നിയമ നടപടി എടുക്കുമെന്ന് കമാന്‍ഡന്‍റ് ശ്രീമതി ഇശ പാണ്ഡെ വിജ്ഞാപനമിറക്കി. ജനുവരി രണ്ടിനാണ് അവര്‍
സേനാംഗങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY