DweepDiary.com | ABOUT US | Wednesday, 24 April 2024

കന്നിയാത്രയില്‍ കോറല്‍സിന് പോറല്‍

In main news BY Admin On 18 December 2014
അഗത്തി(11/12/2014): ആദ്യ യാത്രയില്‍ തന്നെ കോറല്‍സിന് ചെറിയ അപകടം. നാലാമത് ലക്ഷദ്വീപ് സ്കൂള്‍ കലോല്‍സവത്തിനുള്ള അമിനി, കടമം ദ്വീപുകളിലെ വിദ്യാര്‍ത്ഥികളേയും കൊണ്ട് രാത്രി ഏകദേശം എട്ടുമണിക്ക് അഗത്തിയില്‍ എത്തിയപ്പോയാണ് കോറല്‍സിന് ചെറിയ പോറലേറ്റത്. അഗത്തി ഈസ്റ്റേണ്‍ ജെട്ടിയില്‍ അടുപ്പിക്കുമ്പോള്‍ കപ്പലിന്‍റെ പിന്‍ഭാഗം ജെട്ടിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്‍റെ ഫെന്‍ഡറുകള്‍ ചുളുങ്ങിപ്പോയ്. ജെട്ടിയോടടുക്കുമ്പോള്‍ കപ്പല്‍ പരമാവധി മെല്ലെയാണ് സാധാരണ നീങ്ങുക. എന്നാല്‍ ക്യാപ്റ്റന്‍ അല്‍പം വേഗത്തിലാണ് കപ്പല്‍ അടുപ്പിച്ചത് എന്ന്‍ ദ്യസാക്ഷികളെ ഉദ്ധരിച്ച് അഗത്തി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY