DweepDiary.com | ABOUT US | Saturday, 20 April 2024

അഗത്തി കലോല്‍സവം" ലോഗോ കോപ്പിയടിച്ചതെന്ന് ആരോപണം

In main news BY Admin On 18 December 2014
അഗത്തി: നാലാമത് സ്കൂള്‍ കലോല്‍സവത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങാവെ വിദ്യാഭ്യാസ വകുപ്പ് വരെ അംഗീകരിച്ച ലോഗോ സ്കൂള്‍ അധികൃതര്‍ കോപ്പിയടിച്ചതാണെന്ന് ആരോപണം. കേരള സ്കൂള്‍ കലോല്‍സവത്തിലെ സുവര്‍ണ്ണ ജൂബിലി മേളയുടെ
ലോഗോയുടെ ചില ഭാഗങ്ങളാണ് അതേപടി കോപ്പിയടിച്ചത്. കേരള സര്‍ക്കാരിന്‍റെ 2010 ജനുവരിയില്‍ കോഴിക്കോട് നടന്ന കലോല്‍സവത്തിലേതാണ് ലോഗോ (അവരുടെ വെബ്സൈറ്റ്: http://www.schoolkalolsavam.in/kalolsavam50/).
കലാകാരന്മാരായ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉണ്ടായിരിക്കെ അഗത്തി സ്കൂള്‍ അധികൃതരുടെ ഈ നടപടി നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കനത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. അമ്പതാം കേരള സ്കൂള്‍ കലോല്‍സവത്തിന്‍റെ ലോഗോയിലെ
ഇരുവശങ്ങളുമുള്ള നൃത്തകിമാരാണ് അതേപടി ലക്ഷദ്വീപില്‍ സ്കൂള്‍ കലോല്‍സവത്തിലെ ലോഗോയില്‍ കയറിപ്പറ്റിയത്. സോഷ്യല്‍ നെറ്റുവര്‍ക്കുകളായ ഫേസ്ബുക്കിലും വാട്സപ്പിലും കനത്ത വിമര്‍ശനങ്ങളാണ് സ്കൂളിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY