DweepDiary.com | ABOUT US | Wednesday, 24 April 2024

ഇന്‍റ്റര്‍ ജെ.ബി കലാ കായിക മത്സരം - സൌത്തിന് കിരീടം

In main news BY Admin On 14 December 2014
അമിനി: 2014 -15 അധ്യയന വര്‍ഷത്തെ ഇന്‍റ്റര്‍ ജെ.ബി കലാകായികമത്സരത്തിന് തിരശ്ശീല വീണപ്പോള്‍ ജെ.ബി.സ്ക്കൂള്‍ സൌത്ത് കിരീടാവകാശികളായി. 214 പൊയിന്‍റ്റ് കരസ്ഥമാക്കി ജെ.ബി.എസ് സൌത്ത് ചാമ്പ്യന്മാരായപ്പോള്‍ 121 പോയിന്‍റ്റോടെ ജെ.ബി.എസ് സെന്‍റ്റര്‍ റണ്ണറപ്പായി. കലാമത്സരങ്ങളില്‍ ജൂനിയര്‍ ബോയ്സ്,സീനിയര്‍ ബോയ്സ്, സീനിയര്‍ ഗേള്‍സ് കിരീടങ്ങള്‍ സൌത്ത് നേടിയപ്പോള്‍ ജൂനിയര്‍ ഗേള്‍സിന്‍റ്റെ കിരീടം ജെ.ബി.എസ് നോര്‍ത്ത് കരസ്ഥമാക്കി. കായികമത്സരങ്ങളില്‍ ജൂനിയര്‍ ഗേള്‍സ്,ജൂനിയര്‍ ബോയ്സ് ജെ.ബി.എസ് സെന്‍റ്ററും സീനിയര്‍ ബോയ്സ്,സീനിയര്‍ ഗേള്‍സ് സൌത്തും കരസ്ഥമാക്കി.കാലങ്ങളായി ജെ.ബി.എസ് സെന്‍റ്ററിന്‍റ്റെ കുത്തകയായിരുന്ന ചാമ്പ്യന്‍ഷിപ്പ് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെ.ബി.എസ് സൌത്ത് കരസ്ഥമാക്കുന്നത്. ഹെഡ്മിസ്റ്റ്രസ്സിന്‍റ്റെയും അധ്യാപകരുടെയും കഠിനപ്രയത്നമാണ് ചരിത്രപരമായ വിജയത്തില്‍ കലാശിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY