DweepDiary.com | ABOUT US | Saturday, 20 April 2024

മാസം തികയാതെ ഇരട്ടകള്‍ പിറന്നു - ഒരാള്‍ ജീവിതത്തിലേക്ക്

In main news BY Admin On 22 November 2014
കൊച്ചി: ലക്ഷദ്വീപിലെ ആശുപത്രിയില്‍ ആറാം മാസത്തില്‍ പിറന്ന് ഗുരുതരാവസ്ഥയിലായ ശിശുവിനെ കൊച്ചിയിലെത്തിച്ച് നൂതന ചികിത്സാ മാര്‍ഗത്തിലൂടെ പുതുജീവന്‍ പകര്‍ന്നു. എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ നവജാത ശിശുവിഭാഗം ഡോക്ടര്‍ റോജോ ജോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുഞ്ഞിനെ സുഖപ്പെടുത്തിയത്. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദിന്റെയും സുബൈദയുടെയും കുഞ്ഞിനെയാണ് വിദഗ്ദ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. സുബൈദ ലക്ഷദ്വീപിലെ ആസ്​പത്രിയില്‍ 26-ാമത്തെ ആഴ്ചയാണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികളെ വിമാന മാര്‍ഗം നെടുമ്പാശ്ശേരിയിലും അവിടെ നിന്ന് റോഡുമാര്‍ഗം ലൂര്‍ദ് ആസ്​പത്രിയിലും എത്തിക്കുകയായിരുന്നു. ആസ്​പത്രിയിലെത്തിയപ്പോള്‍ ഒരു കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. 850 ഗ്രാം മാത്രം തൂക്കമുള്ള അത്യാസന്ന നിലയിലായിരുന്ന ജീവനുള്ള കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി നിയോേനറ്റല്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതിനു ശേഷം നിയോ സര്‍ഫക്ടന്റ് കൊടുത്തു. തുടര്‍ന്ന് ബബ്ബില്‍ സിപാപിലേക്കു മാറ്റി. ഗുരുതരാവസ്ഥ തരണം ചെയ്ത കുട്ടി ഒന്നര മാസത്തോളം നിയോനേറ്റല്‍ ഐ.സി.യു.വില്‍ ഇന്‍കുബേറ്ററില്‍ വിദഗ്ദ്ധ പരിചരണത്തില്‍ കഴിഞ്ഞു. ഇപ്പോള്‍ കുട്ടി 1.2 കിലോ ഗ്രാം തൂക്കവും പൂര്‍ണ ആരോഗ്യവും നേടി അമ്മയോടൊപ്പം കഴിയുകയാണ്.


കടപ്പാട്: മാതൃഭൂമി ദിനപത്രം

SHARE YOUR FEEDBACK

RECENT IN THIS CATEGORY