DweepDiary.com | ABOUT US | Friday, 19 April 2024

"താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ്"

In main news BY Admin On 19 November 2014
കവരത്തി- ലക്ഷദ്വീപില്‍ BSNL നെറ്റ് വര്‍ക്ക് മോശമാകുന്നത് ഒരു സ്ഥിരം പരിപാടിയായി മാറുകയാണ്. ഉപഭോക്താക്കള്‍ അവരുടെ കീപാട് പ്രസ്സ് ചെയ്യുന്നുവെന്നല്ലാതെ ഒരു നമ്പറിലേക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല. ഒരു ഫോണ്‍ വിളിക്കുവാനോ, സ്വീകരിക്കുവാനോ സാധിക്കാത്ത അവസ്ഥ, ഈ ഇരുപതാം നൂറ്റാണ്ടിലും കമ്മ്യൂനിക്കേഷന്‍ യുഗത്തിലും നമ്മുടെ ദുരിതത്തിന് മാറ്റമില്ലതെ തുടരുകയാണ്. ഏല്ലാ ഇടപാടുകളും നെറ്റിലൂടെ മാത്രമായി മാറിയപ്പോള്‍ നമുക്കു ഒരു മെയില്‍ ചെക്ക് ചെയ്യുവാന്‍ പോലും പറ്റാതെ വലയുകയാണ്. പല ദ്വീപുകളിലും ബ്റോഡ് ബാന്‍ഡ് സംവീധാനം ഉണ്ടെങ്കുലും ഡൗണ്‍ലോഡ് ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കാര്യം അതിലും കഷ്ടമാണ്. ഒച്ചിനേക്കാളും പതുക്കെയാണ് ദ്വീപുകളിലെ നെറ്റ് പ്രവര്‍ത്തിക്കുന്നത്. ഫേസ് ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും പേജുകള്‍ കിട്ടണമെങ്കില്‍ ചുരുങ്ങിയത് 24 മണിക്കുറെങ്കിലും കാത്തിരിക്കേണ്ട ഗതികേടാണ് നമുക്ക്. കേരളത്തിലും മറ്റും 4G സംവീധാനങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നമ്മള്‍ 1 G യുടെ നൂറ്റാണ്ടിലാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഉപഭോക്താക്കള്‍.
News in English
Subscribers anguish over the poor service of BSNL Network in Lakshadweep

The 21st century is the age of information communication technology. During the last few decades there has been a tremendous growth in the use of ICT but we are afraid to tell that this growth hasn’t reached BSNL network. BSNL Network failure is a routine affair in Lakshadweep. Respected subscribers kept pressing their key pads but none of the numbers could get connected due to the services error. People were not able to neither receive nor make calls. Many times money was deducted from their accounts even on receiving other calls. Messages could not get delivered but the balance was deducted. Thousands of BSNL subscribers remained upset with the technical problem of operator. The technical problem with BSNL has been troubling its subscribers quite often. BSNL lacks initiative to improve services. If it doesn’t have drive to improve on its image, nothing can help the firm. Net connection is not at all available and finds it difficult to even to check mails. Repeated oral and written correspondence with the authorities of BSNL here has gone on deaf ears.

SHARE YOUR FEEDBACK

RECENT IN THIS CATEGORY