DweepDiary.com | ABOUT US | Thursday, 25 April 2024

48 മണിക്കൂറിനുള്ളില്‍ 30,000 വും എത്തി !!!

In main news BY Admin On 15 November 2014
ചെത്ത്ലാത്ത്(13.11.14):- നാടിനെ നടുക്കിയ മോഷണം നടന്ന ഫിഷറീസ് ഓഫീസില്‍, മോഷണം പോയ പൈസയുടെ ബാക്കി 30,000 രൂപ 48 മണിക്കൂറിനകം എത്തി. ഇന്നലെ 1,39,000 രൂപ എത്തിയിരുന്നത് ദ്വീപ് ഡയറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ പണപ്പൊതി ഫിഷറീസ് ഗെയിറ്റിന് മുന്പില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി പൈസ കസ്റ്റഡിയിലെടുത്തു. ഇതോടെ കളവ് മുതലിന്റെ 99 ശതമാനവും തിരിച്ച് കിട്ടി. ഇതുപോലെ കളവ് മുതല്‍ തിരിച്ചേല്‍പിക്കുന്നത് ദ്വീപ് ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഇത്രയൊക്കെയായിട്ടും കള്ളനെ പിടിക്കാന്‍ പറ്റാത്തത് പോലീസ് കാരുടെ വീഴ്ചയാണെന്ന് ഫിഷറീസ് ഓഫീസര്‍ ഇന്‍ചാര്‍ജ് ദ്വീപ് ഡയറിയോട് പറഞ്ഞു. ഫിഷറീസ് കെട്ടിടത്തിന് കോമ്പോണ്ട് മതില്‍ ഉണ്ടെങ്കിലും അത്ര സുരക്ഷിതമല്ല. കൂടാടെ മാസങ്ങള്‍ക്ക് മുന്പ് ഇവിടത്തെ നൈച്ച് വാച്ചറിന് വേറെ ജോലികിട്ടി പോയതിന് ശേഷം പകരക്കാരനെ നിയമിച്ചിട്ടില്ല. ഇക്കാര്യം കാണിച്ച് നിരവധി കത്തുകള്‍ അധികാരികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബോട്ട് ബില്‍ഡിങ്ങ് യാഡിന്റെ സാമഗ്രികളും ഡീസലും ഉല്‍പ്പടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ ഇതിന്റെ കോമ്പൗണ്ടില്‍ കാവലില്ലാതെ നില്‍ക്കുന്നത് ഇനിയും മോഷണം വിളിച്ച് വരുത്തുകയാണ് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY