DweepDiary.com | ABOUT US | Friday, 19 April 2024

മോഷണംപോയ പൈസ ഫിഷറീസ് വളപ്പില്‍ എത്തി !!!

In main news BY Admin On 13 November 2014
ചെത്ത്ലാത്ത്(12.11.14):- ഇന്നലെ നാടിനെ നെടുക്കിയ മോഷണം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും തൊണ്ടി മുതലില്‍ എണ്‍പത് ശതമാനത്തോളം ഫിഷറീസ് വളപ്പില്‍ തന്നെ എത്തി!!. 1,78,000 രൂപ കളവ് പോയതില്‍ 1,39,000 രൂപയാണ് ഇന്ന് രാവിലെ ഓഫീസിലെത്തിയ ഫീല്‍ഡ് അസിസ്റ്റനിന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ രൂപത്തില്‍ കാണാനിടയായത്. വിവരം പോലീസിനെ അറിയിക്കുകയും, പോസീസ് പണം കസ്റ്റഡിയില്‍ വാങ്ങിക്കുകയും ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ ഫിഷറീസിനടുത്ത് കാണപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്ത് വരികയാണ്. താമസിയാതെ ഈ 'മാന്യനായ' കള്ളനെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY