DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ കോഴിക്കോടെത്തി

In main news BY Admin On 26 October 2014
കോഴിക്കോട്(26/10/2014): പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് ലക്ഷദ്വീപിലെ മുഴുവന്‍ ഹാജിമാരും ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ഹജ്ജ് യാത്ര പുറപ്പെടുമ്പോള്‍ ഇവര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ലക്ഷദ്വീപില്‍ വന്‍വിവാദമായ സാഹചര്യത്തില്‍ ലക്ഷദ്വീപ് ഭരണകൂടം ഇവരെ തിരിച്ചെത്തിക്കാന്‍ വന്‍ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ മൂന്ന് ഹൈസ്പീഡ് വെസലുകളും എം‌വി അമിനിദ്വീവി, എം‌വി മിനിക്കോയ് ദ്വീവി കപ്പലുകളും ബേപ്പൂരില്‍ ഹാജിമാര്‍ക്കായ് പിടിച്ചിട്ടിരിക്കുകയാണ്. കില്‍ത്താന്‍, ചെത്ലാത്, ബിത്ര, കടമം, അമിനി, അഗത്തി ദ്വീപുകളില്‍ നിന്നുമുള്ള ഹാജിമാര്‍ക്ക് 28നു പുറപ്പെടുന്ന അമിനി ദ്വീവി, മിനിക്കോയ് ദ്വീവി കപ്പലുകളും ആന്ത്രോത്തില്‍ നിന്നുമുള്ള ഹാജിമാര്‍ക്ക് അന്ന് തന്നെ പുറപ്പെടുന്ന ഹൈസ്പീഡ് വെസലുകളും കല്‍പേനി, മിനിക്കോയ് ദ്വീപുകാര്‍ക്ക് 30നു പുറപ്പെടുന്ന പ്രസ്തുത കപ്പലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY