DweepDiary.com | ABOUT US | Saturday, 20 April 2024

കോണ്‍ട്രാക്റ്റ്/ ഗസ്റ്റ് ടീച്ചേറ്സ് ചര്‍ച്ച നടത്തി

In main news BY Admin On 25 October 2014
Kadmath(22.10.2014): ലക്ഷദ്വീപ് ജില്ല ഭരണകൂടവുമായി കോണ്‍ട്രാക്റ്റ്/ ഗസ്റ്റ് ടീച്ചേറ്സ് ചര്‍ച്ച നടത്തി . പ്രസിഡെന്‍റ് കo ചീഫ് കൌണ്സില്‍ര ആച്ചാട അഹ്മദ് ഹാജി, വൈസ് കൌണ്സില്‍ര യൂസഫ്, പരിഷത്ത് പ്രതിനിധിയായ ടി. ഷാഫി എന്നിവരുടെ സാന്നിദ്യത്തിലായിരുന്നു ചര്‍ച്ച.
ഇപ്പോള്‍ ഉദ്യോഗാര്‍ത്തികല്‍ നേരിടുന്നതും ഭാവിയില്‍ നേരിടാന്‍ പോകുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് കാര്യഗൌരവമായി പ്രസ്ത്തുത വിഷയങ്ങളായിരുന്നു ചര്‍ച്ചയില്‍:
1. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്ടെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജോലി നിയമത്തില്‍ പ്രായപരിധിയില്‍ മാറ്റം വരുത്തുക. കാരണം പല തസ്ത്തികകളിലും സമയബന്ധിതമായി നിയമനങ്ങള്‍ നടക്കാറില്ല. ഇതുമൂലം ഉദ്യോഗാര്‍ത്തികള്‍ അവരുടെ പ്രായപരിധിയിലും അവസരങ്ങളിലും ബുദ്ധിമുട്ടുകള്‍ നേരുടുന്നു. താരതമ്യേനെ തോല്‍ഴിലാവ്സരങ്ങള്‍ കുറവായിട്ടുള്ള ലക്ഷദ്വീപിലെ നിയമനങ്ങളില്‍ ഉയര്ന്ന പ്രായപരിധി 35 വയസ്സാണ്. എന്നാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള അയല്‍ സംസ്ഥാനത്തും മറ്റ് കേന്ത്ര ഭരണപ്രദേശത്തും നിയമന പ്രായ പരിധി 40-45 ആണ്.
2. നിലവില്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്ത്തികകളില്‍ (പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്, PGT, TGT, PET, PST. ട്രോയിങ്, ക്രാഫ്റ്റ് ടീച്ചര് ) നിയമനം നടത്താനും അതോടൊപ്പം ആവശ്യാനുസരണം വേണ്ട പുതിയ തസ്തികകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ കൈ കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
3. അദ്ധ്യാപകനാവാന്‍ അടിസ്ത്ഥാന യോഗ്യതയുള്ള എല്ലാ ഉദ്യോഗാര്‍ത്തികളെയും പൊതു എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കുവാനുള്ള അവസരം നല്കുകയും അതില്‍ കഴിവ് തെളിയിക്കുന്നവരെ തെരഞ്ഞെടുക്കുകയും ചെയ്യുക (അതായത് ഇന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ കൈ കൊള്ളുന്ന റീക്രൂട്ട്മെന്‍റ് റൂള്‍ അനുസരിച്ചു പൊതു എഴുത്ത് പരീക്ഷയില്‍ 90% നല്കി വരുന്നു ഈ അവ്സരത്തില്‍ SSLC, +2 ഡിഗ്രീ എന്നിവ അടിസ്ഥാന യോഗ്യതയായി നടത്തുന്ന നിയമനത്തില്‍ ഈ യോഗ്യത നേടിയ എല്ലാ ഉദ്യോഗാര്‍ത്തികള്‍ക്കും പങ്കെടുക്കുവാന്‍ സാധിയ്ക്കുന്നു. എന്നാല്‍ അധ്യാപക നിയമനത്തില്‍ അദ്ധ്യാപകനാവാനുള്ള അടിസ്ത്ഥാന യോഗ്യത യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. കാരണം വിദ്യാഭ്യാസ വകുപ്പ് നിച്ചയിച്ചിരിക്കുന്ന മാനദണ്ഡാമ് 45% മാര്‍ക്ക് വേണമെന്ന് നിര്‍ഭന്തിതാവസ്ത്ത. ഈ മേഘലയിലുള്ള ഉദ്യോഗാര്‍ത്തികള്‍ക്കു നിരാശ ഉളവാക്കുന്നതോടൊപ്പം അവരുടെ പ്രതീക്ഷയും ഭരണഘടന നല്‍കുന്ന അവസരസമത്വത്തിനുള്ള അവകാശവും (വകുപ്പ് -16) ഇവിടെ ലംഘിക്കപ്പെടുന്നു. കാരണം ഉദ്യോഗാര്‍ത്തികള്‍ എല്ലാവരും ഒരേ കാലയളവില്‍ ജയിച്ച്വര്‍ അല്ലാ 22 വയസ്സു മുതല്‍ 37 വയസ്സു വരെ ഉള്‍പ്പെടുന്ന ഈ ഉദ്യോഗാര്‍ത്തികളുടെ ഇടയില്‍ 15 വര്‍ഷത്തെ പരീക്ഷകള്‍ വിവിധ കാലയളവില്‍ എഴുതിയവരുണ്ട്. 15 വര്‍ഷത്തെ പരീക്ഷകള്‍ക്ക് വിത്യാസ്ത്തമായ മൂല്യനിര്‍ണ്ണയ രീതികളാണ്. യൂണിവേസിറ്റികള്‍ സ്വീകരിച്ചിട്ടുള്ളത്. പരിഷ്ക്കരിച്ച സെമിസ്റ്റര്‍ സംബ്രദായം തുടങ്ങുന്നതിന് മുന്പ് വാര്‍ഷീക സംബ്രദായത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിയിരുന്ന മാര്‍ക്ക് താരതമ്യേനെ കുറവാണ്. ആ കാലഘട്ടത്തില്‍ യൂണിവേസിറ്റിയുടെ റാങ്കുകള്‍ പോലും 70% നു താഴെ ആയിരുന്നു. സെമിസ്റ്റെരും ഇന്‍റേനാല്‍ മാര്‍ക്കും വന്നപ്പോള്‍ റാങ്കുകള്ക്ക് 90% മുകളിലായി. ഇന്‍റേനാല്‍ മാര്‍ക്ക് നേടിയ 25% വും കോളേജിലെ അതാത് ആദ്യപകരന് നല്‍ക്കുന്നത്. അര്‍ഹരായവര്‍ക്കും അനര്‍ഹരായവര്‍ക്കും ഈ മാര്‍ക്ക് നല്കുന്നു. കുട്ടികള്‍ ഓരോ ബിരുദവും പലസ്ഥാപനങ്ങളില്‍ നിന്നും യൂണിവേസിറ്റികളില്‍ നിന്നുമായി വിത്യസ്തമായ പഠന ക്രമം നടത്തുന്നു എന്നത് അവരുടെ കുറ്റമല്ലാ അത്കൊണ്ട് അവര്‍ മോശക്കാരനും ആവുന്നില്ല.)
4. മേല്‍പ്പറഞ്ഞ വസ്തുതയുടെ അടിസ്ത്തനത്തില്‍ ഇനിയുള്ള കോണ്ട്രാക്ട് ആദ്യപകനിയമനങ്ങള്‍(PGT, TGT, PET, Language teacher, drawing, needle craft) തികച്ചും സുതാര്യമായ ഒരു പൊതു പരീക്ഷയുടെ അടിസ്ത്തനത്തില്‍ നടത്തുകയും, യോഗ്യത നേടുന്നവര്‍ക്കും തുല്യത ഉണര്‍ത്തുന്നവര്‍ക്കും ആകര്‍ഷകമായ വേതനം നല്കി ചുരുങ്ങിയത് 3 വര്‍ഷ കാലാവധിയെങ്കിലും നല്കി നിയ്മിക്കുക.
5. എഴുത്ത് പരീക്ഷകളില്‍ ഈയ്യിടെ LBS കൈകൊണ്ട കുറ്റമറ്റ പരീക്ഷാ രീതികള്‍ അനുവര്‍ത്തിക്കുക അതായത് പരീക്ഷാര്‍ത്തിയില് ഉത്തരക്കടലാസിന്റെ കാര്‍ബണ്‍ കോപ്പി നല്കി സുതാര്യവും വിശ്വാസവും ഉറപ്പ്വരുത്തുക.
6. നിച്ഛിത കലാവധി നല്കി കോണ്ട്രാക്ട് നിയമനം നടത്തുംബോള് ഈ കാലയളവില്‍ വരുന്ന റംസാന്‍ അവധിയിലെ ശംബളവും ഇതില്‍ ഉള്‍പ്പെടുത്തുക കാരണം റംസാന്‍ അവധിക്കാലത്തും സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസ്സും മറ്റും നടത്തിവരാറുണ്ട്.
7. ലക്ഷദ്വീപിലെ തൊഴിലാവസരങ്ങള്‍ പൊതുവേ വൈകിയാണ് അറിയാന്‍ കഴിയുന്നത്, പലപ്പോഴും കപ്പലിന്റെയും വെസ്സലിന്റെയും അഭാവം മൂലം ഉദ്യോഗാര്‍ത്തികള്‍ക്ക് വളരെ പ്രയാസം അനുഭവപ്പെടേണ്ടിവരുന്നു അങ്ങനെ പ്രസിദ്ധീകരിക്കുന്ന തൊഴില്‍അവസങ്ങളില്‍ ആപ്പ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ആയത് കൊണ്ട് ഇന്ന് ഇമെയില്‍ന്റ്റെയും ഇന്‍റര്‍നെറ്റ്ന്റ്റെയും ഈ യുഗത്തില്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെയും മുന്‍കൂട്ടി സമയബന്ധിതമായും പ്രസിദ്ധീകരിക്കുക.
ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ ഗൌരവപരമായി ഉള്‍ക്കൊള്ളുകയും ബന്ധപ്പെട്ട മേലധികാരികളോട് നടപടികള്‍ കൈ കൊള്ളാന് ശക്തമായി ഉണര്‍ത്തുമെന്നും ഭരണകൂടം ഉറപ്പ് നല്കി. ഇതോടൊപ്പം ഉദ്യോഗാര്‍ത്തികള്‍ അവരുടെ പ്രശ്നങ്ങളും അവസരങ്ങളും സമയോജിതമായ കൂടായ്മയോടും, ഊര്‍ജ്ജസ്വലതയുടും കൂടി തങ്ങള്‍ക്ക് മുന്പില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും ജില്ലാഭരണകൂടം ഉണര്‍ത്താന്‍ മറന്നില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY