DweepDiary.com | ABOUT US | Friday, 19 April 2024

രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തിപ്പ് കോഴിക്കോട് ഇഖ്റഅക്ക് ഉറപ്പിച്ചു

In main news BY Admin On 23 October 2014
കവരത്തി (22.10.14)- അഗത്തി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തിപ്പിനുള്ള ദര്‍ഘാസ് കോഴിക്കോട് ഇഖ്റഅക്ക് ഉറപ്പിച്ചു. അഡ്മിനിസ്ട്രേറ്ററുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ദര്‍ഘാസ് ഉറപ്പിച്ചത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നടത്തിപ്പിനായുള്ള 2014-15 വര്‍ഷത്തേക്കുള്ള ഇ-ടെന്‍ഡര്‍ മുഖേന അമൃതയും ഇഖ്റഅ അടക്കം രണ്ട് ഗ്രൂപ്പുകളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ കോഴിക്കോട് ഇഖ്റഅ 78 ലക്ഷംവും കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് 92.9 ലക്ഷവുമാണ് ദര്‍ഘാസ് ഇട്ടിരുന്നത്. ഇതില്‍ നിന്ന് കുറഞ്ഞ ദര്‍ഘാസ് കാരായ ഇഖ്റഇനിനെ തെരെഞ്ഞെടുക്കുകയായിരിന്നു. അമൃത പരാജയമായിരുന്നെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇഖ്റഇല്‍ നാട്ടുകാര്‍ക്ക് ശുഭ പ്രതീക്ഷയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY