DweepDiary.com | ABOUT US | Friday, 29 March 2024

അഗത്തി സ്കൂളില്‍ വന്‍കവര്‍ച്ച

In main news BY Admin On 13 October 2014
അഗത്തി: ഗവര്‍മെന്‍റ് സീനിയര്‍ ബേസിക് സ്കൂളിലെ അടുക്കള സ്റ്റോര്‍ കുത്തി തുറന്ന്‍ ഭക്ഷണമുണ്ടാക്കുന്ന ചെമ്പ് പാത്രങ്ങള്‍ മോഷ്ടിച്ചു. ഇന്ന്‍ രാവിലെ സ്ഥലത്തെത്തിയ ജീവനക്കാരാണ് സ്റ്റോര്‍ റൂം കുത്തി തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനായി സ്കൂളിന്‍റെ മുകള്‍ ഭാഗത്തെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന പുതിയ പാത്രങ്ങള്‍ എടുക്കാന്‍ ചെന്നപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന പാത്രങ്ങളും മോഷ്ടിച്ചതായി കാണപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സ്കൂള്‍ അധികാരികളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY