DweepDiary.com | ABOUT US | Thursday, 28 March 2024

അഗത്തിയില്‍ മദ്യവേട്ട - പ്രമുഖ കോണ്‍ട്രാക്ടര്‍ പിടിയില്‍

In main news BY Admin On 29 September 2014
അഗത്തി (28/09/2014): ഇന്ന് രാവിലെ ഇവിടെയെത്തിയ ലക്ഷദ്വീപ് സീ കപ്പലില്‍ നിന്ന് എട്ട് കുപ്പി മദ്യം പിടിച്ചു. സ്ഥലത്തെ പ്രമുഖ കോണ്‍ട്രാക്റ്ററായ ഇ.സി. നാസറിനേയാണ് എസ്‌ഐ അക്ബറും സംഘവും തൊണ്ടി സഹിതം അറസ്റ്റ് ചെയ്തത്. അഗത്തിയില്‍ രഹസ്യമായി ഇയാള്‍ മദ്യ വിതരണം നടത്തി കനത്ത ലാഭമുണ്ടാക്കുകയാണെന്നും ഇതുപോലുള്ള കേസുകളുടെ അന്വേഷണം കൂടുതല്‍ കാര്യക്ഷമമല്ലാത്തതിനാലാണ് വീണ്ടും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൊച്ചിയില്‍ സ്ത്രീകളേയും രോഗികളേയും കുട്ടികളേയും അരിച്ച് പെറുക്കി കപ്പലില്‍ കയറ്റുന്ന സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ചാണ് ഇത്തരം പ്രവര്‍ത്തനം തുടരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. എസ്‌കെ‌എസ്‌എസ്‌എഫ് അഗത്തി സെക്ടര്‍, എസ്‌എസ്‌എഫ് യൂണിറ്റ്, എസ്‌വൈ‌എസ് തുടങ്ങിയവയുടെ നേതാക്കള്‍ സ്റ്റേഷനിലെത്തി സബ്-ഇന്‍സ്പെക്ടര്‍ അക്ബറെ അഭിനന്ദിച്ചു. ഇദ്ദേഹം ഇവിടെ ചുമതലയേറ്റത് മുതലാണ് ലഹരി വസ്തുക്കള്‍ അഗത്തിയില്‍ കിട്ടാതായതെന്ന് നേതാക്കള്‍ പ്രസ്താവിച്ചു. എന്നാല്‍ അദ്ദേഹത്തെ സ്ഥലം മാറ്റാന്‍ ചില മദ്യലോബിക്കളുടെ സഹായത്തോടെ കരുക്കള്‍ നീക്കുന്നതായി ഇവര്‍ ആരോപിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY