DweepDiary.com | ABOUT US | Wednesday, 24 April 2024

കപ്പല്‍ പ്രോഗ്രാമില്‍ തിരിമറി - "തുറമുഖ ഡയറക്ടര്‍ രാഷ്ട്രീയം കളിക്കുന്നു": എന്‍‌സി‌പി

In main news BY Admin On 27 September 2014
കവരത്തി (20/09/2014): ലക്ഷദ്വീപ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അംഗീകരിച്ച കപ്പല്‍ പ്രോഗ്രാമില്‍ തുറമുഖ മേധാവി കൈകടത്തി എന്നാരോപിച്ച് എന്‍‌സി‌പി കവരത്തി ഘടകം ഡയറക്ടറോട് പ്രതിഷേധം അറിയിച്ചു. തുറമുഖ വകുപ്പ് മേധാവിയുടെ താല്‍കാലിക ചുമതലയുള്ള ശ്രീ മിഗ്ദാതാണ് കപ്പല്‍ പ്രോഗ്രാമില്‍ തിരിമറി നടത്തിയെതെന്ന് എന്‍.സി.പി. ആരോപിക്കുന്നു. നാട്ടുകാര്‍ എന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട എന്‍‌സി‌പി പ്രവര്‍ത്തകരോട് 'ലക്ഷദ്വീപ് എം‌പി തയ്യാറാക്കിയ പ്രോഗ്രാമാണെന്ന്' ഇദ്ദേഹം പറയുകയുണ്ടായി. ഇത് റെക്കോര്‍ഡ് ചെയ്ത എന്‍‌സി‌പിക്കാര്‍ നേരിട്ട് ഡയറകട്റേറ്റിലെത്തുകയായിരുന്നു. പ്രശ്നം കയ്യാങ്കളിയില്‍ എത്തും മുമ്പ് പ്രോഗ്രാം പിന്‍വലിക്കാന്‍ ഉത്തരവിറക്കി. ലക്ഷദ്വീപിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രോഗ്രാം ഇതിനോടകം തന്നെ പൊതുജനങ്ങള്‍ പ്രിന്‍റ് ചെയ്തെടുത്തിരുന്നു. പൊതുജനങ്ങളോടും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയോടും അഭിപ്രായം ആരാഞ്ഞ് അഞ്ച് മേഖലകളായി തിരിച്ച പ്രോഗ്രാമിന് കക്ഷി-രാഷ്ട്രീയ ഭേദമന്യേ വലിയ അംഗീകാരം കിട്ടിയിരുന്നു. മാറ്റം വരുത്തിയ കപ്പല്‍ പ്രോഗ്രാമില്‍ ഭാരത് സീമ പോലെയുള്ള കാര്‍ഗോ കം പാസഞ്ചര്‍ കപ്പലിനെ ചില ദ്വീപുകളില്‍ റീ ടച്ച് ചെയ്യുന്ന തരത്തിലും ചില കപ്പലുകളുടെ പ്രോഗ്രാം മിനിക്കോയ് ദ്വീപിന് കൂടുതല്‍ പ്രാധാന്യം കുറച്ചും മാറ്റം വരുത്തിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY