DweepDiary.com | ABOUT US | Wednesday, 24 April 2024

ഷിയാസ് ഖാന്‍ തിരിച്ചെത്തി

In main news BY Admin On 24 September 2014
ആലുവ (25.09.2014): കഴിഞ്ഞ ദിവസം കാണാതായ കില്‍ത്താന്‍ നാലകപ്പുര ഷിയാസ് ഖാനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിനടുത്തുള്ള നൂറുല്‍ ഹുദാ പള്ളി പരിസരത്ത് വെച്ച് കണ്ടെത്തി. ലക്ഷദ്വീപ് ഓണ്‍ലൈന്‍, ദ്വീപ് ഡയറി വെബ്സൈറ്റുകള്‍ കാണാതായ വിവരം പുറത്ത് വിട്ടിരുന്നു. ഫേസ് ബുക്കിലൂടെയും വാട്ട്സപ്പിലൂടേയും പ്രചരിച്ച ഫോട്ടോയാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കാരണമായത്. അഗത്തി ദ്വീപ് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിക്കാണ് ഷിയാസിനെ പള്ളി പരിസരത്ത് വെച്ച് കണ്ടത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പഠിക്കാന്‍ മടിയായതാണ് താന്‍ ഒളിച്ചോടാന്‍ കാരണമായതെന്ന് ഷിയാസിന്റെ അമ്മാവനായ ഹാഫിസ് നവാസ് ദ്വീപ് ഡയറിയോട് പറഞ്ഞു. ട്രൈനില്‍ തിരൂറില്‍ പോവുകയും തിരിച്ച് എറണാകുളത്ത് വരികയും ചെയ്തപ്പോഴാണ് ഷിയാസിനെ കണ്ടെത്തിയത്. ആലുവ കമ്പനിപ്പടി സ്റ്റാന്‍ഡേര്‍ഡ് സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഷിയാസ് ഖാന്‍ കില്‍ത്താന്‍ ദ്വീപിലെ പടന്നാത് സൈദ്‌ ഷെയ്ക്ക് ന്‍റെയും നാലകപ്പുര സുല്‍ത്താംബിയുടെയും മകനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY