DweepDiary.com | ABOUT US | Thursday, 25 April 2024

പ്രണയിനിയെ തേടി പെര്‍മിറ്റ് ഇല്ലാതെ കാമുകന്‍ എത്തി - പോലീസ് അറസ്റ്റ് ചെയ്തു

In main news BY Admin On 09 September 2014
അഗത്തി (08/09/2014): പാവപ്പെട്ട ദ്വീപുകാരെ കനത്ത പരിശോധനകള്‍ക്ക് വിധേയമാക്കി കപ്പലില്‍ കയറ്റുമ്പോള്‍ പണം കൊടുത്താല്‍ ഏത് രാജ്യ ദ്രോഹിക്കും ദ്വീപില്‍ വന്നിറങ്ങാമെന്ന അവസ്ഥയായിരിക്കുന്നു. ഇന്നലെ അഗത്തിയിലെത്തിയ കപ്പലില്‍ നിന്ന്‍ ഈസ്റ്റേണ്‍ ജെട്ടിയില്‍ ഇറങ്ങിയ അപരിചിതനേ ചോദ്യം ചെയ്തപ്പോള്‍ പോലീസ് ശരിക്കും ഞെട്ടി. പെര്‍മിറ്റ് രേഖയില്ലാതെ ഒരുത്തന്‍ അഗത്തി ഈസ്റ്റേണ്‍ ജെട്ടിയിലൂടെ കൂസലില്ലാതെ വിലസുന്നു. ഉടനെ സ്ഥലം എസ്‌.ഐ. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്‍റെ പ്രണയിനിയെ കാണാന്‍ രഹസ്യമായി എത്തിയതാണെന്ന് മനസിലായി. അഗത്തിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന മറുനാട്ടുകാരിയായ ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയെ തേടിയാണ് മലപ്പുറം സ്വദേശിയായ നിസാമുദ്ദീന്‍ എന്ന യുവാവ് എത്തിയത്. സ്വന്തം വീട്ടുകാര്‍ക്ക് പോലുമറിയാതെയാണ് ഇയാള്‍ കപ്പല്‍ കയറിയത്. എന്നാല്‍ പെണ്‍കുട്ടി മാതാപിതാക്കളുടെ കൂടെ തങ്ങാന്‍ തീരുമാനിച്ചതോടെ യുവാവ് വെട്ടിലായി. പെര്‍മിറ്റ് നിയമം തെറ്റിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ സ്കാനിങ്ങ് സെന്ററില്‍ പോലീസ് കൈക്കൂലി വാങ്ങുന്നുണ്ടെന്നും ഇങ്ങനേയാണെങ്കില്‍ തീവ്രവാദികളും കള്ളന്മാരും ഈ പ്രദേശത്തേക്ക് അധികം വൈകാതെ നുഴഞ്ഞു കയറുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY