DweepDiary.com | ABOUT US | Saturday, 14 December 2024

അളുവി ശുചീകരണം വൻ വിജയം

In main news BY Web desk On 02 November 2024
കടമത്ത് യുവക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത്തെ അളുവി ശുചീകരണം ലക്ഷദ്വീപ് ദിനത്തില്‍ വിജയകരമായി നടന്നു. തെക്ക് എന്‍ട്രന്‍സ്(ബളവം) ആണ് ശുചീകരണം നടത്തിയത്. സില്‍വര്‍ സാന്‍റ് ക്ളബ്ബിന്‍റെ ഉദ്ഘാടനവും ലക്ഷദ്വീപ് ഡേ പരിപാടികളുമൊക്കെ ഉള്ളതിനാല്‍ പ്രതീക്ഷച്ച പോലെ ജനപങ്കാളിത്തം കുറവായിരിക്കും എന്ന സംഘാടകരുടെ ഭയപ്പാടിനെ തള്ളി മാറ്റിക്കൊണ്ടാണ് ജനങ്ങൾ ഒഴുകി വന്നത്. തുടക്കത്തില്‍ ജെട്ടിയില്‍ നിന്നും ബാര്‍ജില്‍ പോവാനും ,മക്കായി ബീച്ചിലുമെല്ലാം വിരലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ ദൗത്യം പാളിപ്പോവുമോ എന്ന് സംഘാടകർ ശങ്കിച്ചു നിന്നപ്പോഴാണു്, കടമത്തിന്‍റെ ബില്ലത്തിലൂടെ വരിവരിയായി ഒരു പാട് യുവാക്കളേയും കയറ്റിക്കൊണ്ട് ഔട്ടബോഡ് ഓടങ്ങള്‍ പാഞ്ഞ് വരുന്നത്. യുവാക്കളും മുതിർന്നവരും എല്ലാമായി ഇരുനൂറോളം പേർ എത്തിച്ചേർന്നു. വളരെ ആത്മാര്‍ത്ഥമായി ഓരോരുത്തരും ദൗത്യം നിര്‍വഹിച്ചു.വീണ കിടന്നിരുന്ന നാല് പോസ്റ്റുകളും നേരെയാക്കി വെച്ചു..2മീറ്റര്‍ വീതം ഉയരം കൂട്ടി..റിഫ്ളക്ഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചു..രണ്ടില്‍ ലൈറ്റും ഫിറ്റ് ചെയ്തു..ശേഷം അളുവി തുടച്ച് വടിച്ചു..ഒരുപാട് തടസ്സങ്ങള്‍ നീക്കി..വന്നവര്‍ എല്ലാം ഒറ്റക്കെട്ടായി നിന്നു..പാറയില്‍ തങ്ങിയ ബാര്‍ജിനെ വലിച്ചിറക്കിയ കാഴ്ച അതിമനോഹരവും സന്തോഷജനകവുമായിരുന്നു.ഐക്യമത്യം മഹാബലം എന്ന് തെളിയിച്ച കൂട്ടായ്മ. ചായയും കടിയും ഓഫര്‍ ചെയ്ത യാഹൂ ഹോട്ട് & കൂള്‍ , യാഹു ഡൈവിങ്ങ് സെന്‍റര്‍ , യാഹൂ ഓടം , YM ഷാജഹാൻ ഷാഫി, ഇബ്രാഹീം MK എന്ന ഉമ്മിണി , യാഖൂബ് സര്‍ , അസ്റാര്‍ , ജാബിറും സംഘവും... പഴയ ഹട്ടിന്‍റെ അരികിലെ പറത്തിലിരിക്കുന്ന യുവാക്കള്‍ , ചെറിയകോയാ, ഷഹ്സൂര്‍ , ഫിറോസ് അംബുക, ളഫാര്‍ , അക്ബര്‍ (D mart) ,ഹുസൈന്‍ , കുന്നിയാണ്‍ , ഫോറോസ് കോയാസ് , ചെറിയകോയ ASI , നൗഷാദ് AC യും ഭാര്യവിട്ടുകാരും, ജമാല്‍ (BSNL ), മെഡിക്കല്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ മടി കൂടാതെ തന്ന മെഡിക്കല്‍ ഓഫീസര്‍ , ഓപ്പണ്‍ ബാര്‍ജ് വിട്ടു തന്ന പോര്‍ട്ട് അസിസ്റ്റന്‍റ്, പഴയ ഓട്ടോ യൂണിയന്‍ , ബോട്ട് ആവശ്യപ്പെട്ടപ്പോള്‍ ഓടി വന്ന മുഹമ്മദ് കാസീം ബോട്ടുടമ സമദും സഹോദരങ്ങളും. വീഡിയോ എടുക്കാന്‍ ഓടി വന്ന നമ്മുടെ ഇര്‍ഫാന്‍ , ഷഹ്ബാസ് ബോട്ടിലെ തൊഴിലാളികള്‍ ,ഷംസുല്‍ ഉലമാ ബോട്ട് ഓണര്‍ താഹിര്‍ , എല്ലാറ്റിനും സപ്പോട്ട് തരുന്ന BDO കദിശബി മാഡം, തുടങ്ങി പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും പ്രോഗ്രാം കോഡിനേറ്റർ പ്രതേകം നന്ദി രേഖപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY