മഹദാ ഹുസൈൻ രാജിവച്ചു
കിൽത്താൻ: ലക്ഷദ്വീപ് യുവമോർച്ച പ്രസിഡൻ്റ് മഹദാ ഹുസൈൻ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. ബിജെപി ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡൻറ് കെ എൻ കാസ്മിക്കോയക്ക് അയച്ച കത്തിലൂടെയാണ് മഹദാ ഹുസൈൻ രാജിവെക്കുന്ന കാര്യം അറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് മഹദാ ഹുസൈൻ ദ്വീപ് ഡയറിയോട് പറഞ്ഞു. 2022 ഒക്ടോബർ 25 നാണ് ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന അധ്യക്ഷനായി കിൽത്താൻ ദ്വീപ് സ്വദേശിയായ മഹദാ ഹുസൈനെ നിയമിക്കപ്പെട്ടത്. ഈ കാലയളവിൽ ദ്വീപു തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. കിൽത്താൻ ദ്വീപ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുക്കാൻ മുന്നിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് മഹദാ ഹുസൈൻ. കൂടുതൽ പേർ ബി.ജെ.പി.യിൽ നിന്നും രാജിവെച്ചൊഴിയാനുള്ള സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ദ്വീപ് ഡയരി പ്രതിനിധിക്ക് മനസ്സിലാക്കുവാൻ സാധിച്ചത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ചെറിയ പൊന്നാനിയിൽ സുന്നി ആദർശ സമ്മേളനം
- കപ്പൽ പ്രശ്നങ്ങൾ: എംപി ഹംദുള്ള സഈദുമായി ഐഷ സുൽത്താന കൂടിക്കാഴ്ച നടത്തി
- ബേപ്പൂർ ബോട്ട് അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന താജുൽ അക്ബർ മരണപെട്ടു
- നോവായി ഫവാദ്, സഹാൻ; സങ്കടകടലായി അഗത്തി ദ്വീപ്
- പെൺകുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച ലക്ഷദ്വീപ് സ്വദേശികെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു