ലക്ഷദ്വീപ് ദിനമാഘോഷിച്ച് തെക്കൻ തനിമാ
അമിനി: ലക്ഷദ്വീപ് പിറവിദിനവും തെക്കൻ തനിമാ ക്ലബ്ബ് സ്ഥാപക ദിനവുമായ നവംബർ ഒന്നാം തിയതി പെരുന്നാള് പോലെ ആഘോഷിച്ച് ക്ലബ്ബ് അംഗങ്ങൾ. രാവിലെ ക്ലബ്ബ് പരിസരത്ത് പ്രസിഡൻ്റ് ചെറിയകോയ പതക ഉയർത്തി.സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന വമ്പിച്ച ജനാവലി ഉൽസവാഘോഷങ്ങൾക്കു സാക്ഷിയായി. നാടൻ കലാകാരനായ പടിപുര ഉവ്വാ, നാടക കൃത്ത് എൻ.സി.നല്ലകോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മൂസ ഉവ്വ , ജബ്ബാർ ഉവ്വ, ഇസ്മത്ത് ഹുസൈൻ, ജലീൽ കിളിച്ചോട, ഓ.പി. താജുദ്ധീൻ, യു.പി.സൈനുൽ ആബിദ്, സാജിദ് മുഹമ്മദ്, ഫർസാദ്, സാലിഹ് തുടങ്ങിയ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. നാടുമുഴുവനും മധുരം വിതരണം നടത്തി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ചെറിയ പൊന്നാനിയിൽ സുന്നി ആദർശ സമ്മേളനം
- കപ്പൽ പ്രശ്നങ്ങൾ: എംപി ഹംദുള്ള സഈദുമായി ഐഷ സുൽത്താന കൂടിക്കാഴ്ച നടത്തി
- ബേപ്പൂർ ബോട്ട് അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന താജുൽ അക്ബർ മരണപെട്ടു
- നോവായി ഫവാദ്, സഹാൻ; സങ്കടകടലായി അഗത്തി ദ്വീപ്
- പെൺകുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച ലക്ഷദ്വീപ് സ്വദേശികെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു