ബേപ്പൂരിലെ പോർട്ട് ഓഫീസ് എൽ.സി.എം.എഫ് കോമ്പൗണ്ടിലേക്ക് മാറ്റി
ബേപ്പൂർ: ലക്ഷദ്വീപ് തുറമുഖ വകുപ്പിൻ്റെ ബേപ്പൂരിലെ ഓഫീസ് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (എൽ.സി.എം.എഫ്) കോമ്പൗണ്ടിലേക്ക് മാറ്റി. കോഴിക്കോടിലും ബേപ്പൂർ പരിസരത്തിലുമുള്ള ലക്ഷദ്വീകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് അവിടത്തെ പോർട്ട് ഓഫീസ് കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലത്തിലേക്ക് മാറ്റുക എന്നത്. നേരത്തെ തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിൽ ആയിരുന്നു തുറമുഖ വകുപ്പിന്റെ ഓഫീസ്. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വരുന്നവർ പ്രവേശനത്തിനായി രണ്ടാമത്തെ ഗേറ്റ് ഉപയോഗിക്കണമെന്ന് ബേപ്പൂര് പോർട്ട് അസിസ്റ്റൻറ് അറിയിച്ചു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിച്ചു
- ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ കൽപ്പേനി എൻ സി പി എസ്സിന്റെ പ്രതിഷേധ മാർച്ച്
- ടിക്കറ്റ് റിലീസിംങ്ങിന് വെറും മൂന്ന് മിനിറ്റ് മുമ്പ് സന്ദേശം; യാത്രക്കാർ പ്രതിസന്ധിയിൽ
- കടലൊഴുക്കിൽ മുങ്ങിത്താണ യുവാവിന് രക്ഷകരായി ഫയര്‍ ഫോഴ്സ്
- അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് പ്രതിഷേധം