DweepDiary.com | ABOUT US | Sunday, 08 September 2024

ദ്വീപിലെ ദുരിതങ്ങൾ എണ്ണി എണ്ണിപ്പറഞ്ഞ് ഹംദുല്ലാ സഈദ്

In main news BY Web desk On 07 August 2024
ന്യൂ ഡൽഹി: പാർലമെൻ്റ് പ്രസംഗത്തിൽ ലക്ഷദ്വീപിലെ ദുരിതങ്ങൾ എണ്ണി എണ്ണിപ്പറഞ്ഞ് എം.പി അഡ്വ ഹംദുള്ളാ സഈദ്. ധനമന്ത്രി നിർമ്മലാ സീതാറാമൻ അവതരിപ്പിച്ച ധനകാര്യ ബില്ലിൻമേൽ നടന്ന ചർച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, മൃഗസംരക്ഷണം, തൊഴിലില്ലായ്മ, പണ്ടാരം ഭൂമി, ഗതാഗതം, ആരോഗ്യം, തുറമുഖ വികസനം തുടങ്ങിയ വിവിധ മേഖലകളിലെ ദുരിതങ്ങൾ സഭയിൽ ഉയർത്തി.
ലക്ഷദ്വീപിലെ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻ്റ്, അനിമൽ ഹസ്പെൻഡറി ഡിപ്പാർട്ട്മെൻ്റുകളിലെ നിരവധി പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റുകയും ചെയ്തു. കാർഷിക മേഖലയെ പരിപോഷിപ്പിക്കേണ്ടത് ഇങ്ങനെയാണോ എന്ന് അദ്ദേഹം ചോദിച്ചു. മിനിക്കോയ് ദ്വീപിലെ ട്യൂണാ കാന്നിങ്ങ് ഫാക്ടറി അടച്ചു പൂട്ടി, ലക്ഷദ്വീപിലെ ജനങ്ങൾ കൈവശം വെച്ചു വരുന്ന പണ്ടാരം ഭൂമികൾ മുൻകൂർ നോട്ടീസ് പോലും നൽകാതെ പിടിച്ചെടുക്കാനുള്ള നീക്കം, തൊഴിലില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഒഴുവുകളിലേക്ക് നിയമിക്കുന്നതിന് പകരം നിരവധി പോസ്റ്റുകൾ അബോളിഷ് ചെയ്യുന്നു, ഗതാഗത മേഖലയിൽ കഴിഞ്ഞ പത്തുവർഷമായി ഒരു കപ്പൽ പോലും പുതുതായി വന്നിട്ടില്ല, അംഗൺവാടി, ആശാ വർക്കർമാർ തുടങ്ങിയവരുടെ വേതനം ഉറപ്പാക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം, മെഡിക്കൽ ഇവാക്വേഷൻ മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിച്ചു.
സീറോ അവറിൽ സംസാരിക്കാൻ അവസരം ചോദിച്ചിരുന്നുവെങ്കിലും സമയക്കുറവുമൂലം അത് അനുവദിച്ചിരുന്നില്ല. അനുവദിച്ച സമയം കഴിഞ്ഞിട്ടും സംസാരം നിറുത്താൻ കൂടക്കൂടെ സ്പീക്കർ ആവശ്യപ്പെട്ടിട്ടും തനിക്കു പറയുവാനുള്ള തെല്ലാം അദ്ദേഹം പറഞ്ഞു തീർത്തു. പട്ടേലിൻ്റെ പേരു പറയാതെ, കാര്യങ്ങളെ പട്ടേലിൻ്റെ ചെയ്തികളായി മാത്രം കാണാതെ കേന്ദ്രം നേരിട്ടു ഭരിക്കുന്ന സ്ഥലത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികലമായ നടപടികൾ എന്ന തലത്തിലേക്ക് എത്തിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY