DweepDiary.com | ABOUT US | Sunday, 08 September 2024

ടിക്കറ്റ് സമ്പ്രദായത്തിനെതിരായ ഹർജിയിൽ ഇടപെട്ട് കേരള ഹൈക്കോടതി

In main news BY Web desk On 05 August 2024
കൊച്ചി: ലക്ഷദ്വീപിലെ കപ്പൽ ടിക്കറ്റ് ബുക്കിംഗ് പൂർണമായും ഓൺലൈൻ ആക്കിയതിനെതിരെയുള്ള ഹർജിയിൽ കേരളാ ഹൈക്കോടതി ഇടപെട്ടു.
ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അമ്മിനി ദ്വീപ് സ്വദേശി മമ്പുറം മുഹമ്മദ് അബ്ദുറഹിമാൻ ശിഹാബ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
ടിക്കറ്റ് സോഫ്‌റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ കാരണം സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാണിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് തുറമുഖ വകുപ്പ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം ഹർജിക്കാരൻ്റെ വാദം കേട്ട് ന്യായമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY