കൽപ്പേനിയിൽ നിന്ന് ഒരു റൈറ്റ് സഹോദരൻ
കൽപേനി: സ്വന്തമായി വിമാന മാതൃക നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് കൽപേനി ദ്വീപിലെ കൊച്ചു മിടുക്കനായ മുഹമ്മദ് മഹ്ബൂബ്. കൽപേനി ഹെലിപ്പാഡിൽ പരീക്ഷണപ്പറക്കൽ നടത്തിയ ഈ കുഞ്ഞു വിമാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. 50 മീറ്ററോളം ദൂരം വിമാനം പറത്തുന്ന മഹ്ബൂബിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കൽപേനി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് മഹ്ബൂബിൻ്റെ ഈ നേട്ടം ലക്ഷദ്വീപിന് അഭിമാനവും വലിയ പ്രതീക്ഷയുമാണ് നൽകുന്നത്. വിമാന മാതൃകക്ക് പുറമേ മറ്റു കണ്ടുപിടിത്തങ്ങളും മെഹബൂബിന്റേതായിട്ടുണ്ട്. Lakshadweep Tricks എന്ന പേരിൽ തന്റെ പരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന യൂട്യൂബ് വ്ലോഗർ കൂടിയായാണ് ഈ മിടുക്കൻ. കഴിഞ്ഞവർഷം ടൈറ്റാനിക് കപ്പലിന്റെ കൊച്ചു മാതൃക നിർമിച്ച് നീറ്റിലിറക്കി വിസ്മയം സൃഷ്ടിച്ചിരുന്നു.
കൽപേനി പള്ളത്ത് വീട്ടിൽ ഷമീന ബീഗം, സക്കീർ ഹുസൈൻ ദമ്പതികളുടെ മകനാണ് മുഹമ്മദ് മഹ്ബൂബ്. സഹോദരൻ മുഹമ്മദ് മഖ്ബൂൽ.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കിൽത്താൻ ദ്വീപിൽ ഫിഷിങ് ഹാർബർ നിർമാണത്തിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഇടപെടൽ.
- കായിക മേഖലയിൽ കിൽത്താൻ ദ്വീപിനോട് അവഗണന, ഇടപെട്ട് ഹൈകോടതി
- ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
- ബേപ്പൂരിലെ പോർട്ട് ഓഫീസ് എൽ.സി.എം.എഫ് കോമ്പൗണ്ടിലേക്ക് മാറ്റി
- വ്യാജ ഐഡി ഉപയോഗിച്ച് കപ്പൽ കയറാൻ ശ്രമം, രണ്ടുപേർ അറസ്റ്റിൽ