കിൽത്താൻ പ്രീമിയർ ലീഗ് നാലാം സീസണിന് തുടക്കം കുറിച്ചു
കിൽത്താൻ: ബീച്ച് ബോയ്‌സ് ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കിൽത്താൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് നാലാം സീസണിന് തുടക്കം കുറിച്ചു. ഐലൻഡ് സ്റ്റാർ, റീഫ് ക്ലബ്ബ്, ബീച്ച് ബോയ്സ്, സെൻറർ ബ്രദേഴ്സ്, കുഞ്ഞാപ്പൂസ് എന്നീ ടീമുകളാണ് ടൂർണമെൻ്റിൽ അണിനിരക്കുന്നത്. ഫ്രാഞ്ചെയ്‌സികൾ ലേലത്തിലൂടെയാണ് താരങ്ങളെ സ്വന്തമാക്കിയത്. ലീഗ് കം നോക്കൗട്ട് രീതിയിലാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
2020ൽ തുടക്കം കുറിച്ച ടൂർണ്ണമെന്റിന്റെ നാലാം സീസണിന് ഇന്നലെ തുടക്കം കുറിച്ചു. ആദ്യ മത്സരത്തിൽ റീഫ് ക്ലബ്ബും ഐലൻഡ് സ്റ്റാറും തമ്മിൽ എന്ന ഏറ്റുമുട്ടി. റീഫ് ക്ലബ്ബ് ഉയർത്തിയ 138 സ്കോർ മറികടന്നുകൊണ്ട് ഐലൻഡ് സ്റ്റാർ ആറ് വിക്കറ്റിന് വിജയിച്ചു. ഐലൻഡ് സ്റ്റാറിന് വേണ്ടി 68 റൺസ് നേടിയ നജ്മുദ്ധീൻ കോയയാണ് കളിയിലെ മികച്ച താരം.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്‌തമായി കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് നാലാം സീസൺ സംഘടിപ്പിക്കുന്നതെന്ന് ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ റഹ്മാൻ ഷില്ലി, സെക്രട്ടറി എം പി അബ്ദുൽ റാഷിദ് എന്നിവർ പറഞ്ഞു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കിൽത്താൻ ദ്വീപിൽ ഫിഷിങ് ഹാർബർ നിർമാണത്തിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഇടപെടൽ.
- കായിക മേഖലയിൽ കിൽത്താൻ ദ്വീപിനോട് അവഗണന, ഇടപെട്ട് ഹൈകോടതി
- ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
- ബേപ്പൂരിലെ പോർട്ട് ഓഫീസ് എൽ.സി.എം.എഫ് കോമ്പൗണ്ടിലേക്ക് മാറ്റി
- വ്യാജ ഐഡി ഉപയോഗിച്ച് കപ്പൽ കയറാൻ ശ്രമം, രണ്ടുപേർ അറസ്റ്റിൽ